കോട്ടയം ജില്ലയിൽ നാളെ (29 /11 /2023) പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, പാലാ പുതുപ്പള്ളി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (29 /11 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂട്ടക്കല്ല്, വളതൂക്ക്, കൊച്ചുവളതൂക്ക്, നൃത്തഭവൻ, മണിയൻകുന്ന്,പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ നാളെ (29.11.23) രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 കെ വി  ടച്ചിങ്‌ നടക്കുന്നതിനാൽ ചെമ്മലമറ്റം, സൂര്യ ഗ്യാസ്, സൂര്യ, പിണ്ണാക്കനാട് ടൗൺ, സി. എസ്. ഐ, പടിഞ്ഞാറ്റുമല്ല, തറപ്പേൽ, ചെരാനി, […]

കുമാരനല്ലൂർ ക്ഷേത്ര ഉത്സവം : യൂത്ത് കോൺഗ്രസ് ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കുമാരനല്ലൂർ: കുമാരനല്ലൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് നടത്തിയ സംഭാര വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് പി.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ രാഹുൽ മറിയപ്പള്ളി, ഗൗരിശങ്കർ, പി.കെ വൈശാഖ്. സാബു മാത്യു, കെ.ബി. രാജൻ, ബാലചന്ദ്രൻ നായർ, ഷോബി ലൂക്കോസ്, റോസ് ശങ്കർ , സന്ദീപ്, മഹേഷ് , ജോൺസൺ ,അഞ്ചൽ, സിബിൻ, നിഖിൽ സണ്ണി, ബെൻസൺ ,എന്നിവർ പ്രസംഗിച്ചു. ചിത്രക്കുറിപ്പ്: കുമാരനല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് […]

ഗുരുവായൂരില്‍ ലോഡ്ജില്‍ മുറിയെടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് കോട്ടയം സ്വദേശി.

സ്വന്തം ലേഖകൻ തൃശ്ശൂർ :ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ പ്രസാദത്തില്‍ 55 വയസ്സുള്ള രവീന്ദ്രന്‍ ആണ് മരിച്ചത്.   ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ മുറിയെടുത്തത്.   രാവിലെ ലോഡ്ജ് ജീവനക്കാരന്‍, വാതില്‍ കുറ്റിയിടാതെ ചാരിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.   ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാൾ കൂടി ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് സുരേന്ദ്രൻ (27 ) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 22 ആം തീയതി വൈകിട്ട് 6 മണിയോടുകൂടി കോട്ടമുറി ഭാഗത്തുള്ള ഷാപ്പിൽ എത്തുകയും കള്ള് തരാൻ വൈകി എന്നു പറഞ്ഞുകൊണ്ട് ജീവനക്കാരനെ ചീത്ത വിളിച്ച് കള്ള്കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു […]

പള്ളിയിൽ അതിക്രമിച്ചു കയറി നേർച്ചപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിക്കാൻ ശ്രമം: മധ്യവയസ്കനെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്

സ്വന്തം ലേഖകൻ  കോട്ടയം : പൂമറ്റം സെന്റ് ആന്റണീസ് പള്ളിയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കേളൂർ ഭാഗത്ത് കുന്നുപറമ്പ് വീട്ടിൽ ( കുറുപ്പന്തറ ഭാഗത്ത് വാടകയ്ക്ക് താമസം ) ജോർജ് (56) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പള്ളിയിൽ അതിക്രമിച്ചു കയറി പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന നേർച്ചപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ […]

പണം നൽകാതെ വണ്ടിയിൽ പെട്രോൾ അടിക്കാൻ പറഞ്ഞതിനെ എതിർത്തതിലുള്ള വിരോധം;  പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വെട്ടിമുകൾ തേനാകര വീട്ടിൽ ഷിന്റോ (22), ഏറ്റുമാനൂർ കട്ടച്ചിറ ഷട്ടർ കവല ഭാഗത്ത് തമ്പേമഠത്തിൽ വീട്ടിൽ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്റ് കോളനി ഭാഗത്ത് പരിയത്താനം വീട്ടിൽ രതീഷ്(30), ഏറ്റുമാനൂർ പുന്നത്തറ ഭാഗത്ത് ചെറ്റയിൽ വീട്ടിൽ സുധീഷ്(24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വെളുപ്പിനെ ഏറ്റുമാനൂർ കിസ്മത്ത് പടി ഭാഗത്തുള്ള […]

ജില്ലാതല കേരളോത്സവം; ചങ്ങനാശേരി നഗരസഭ ചാമ്പ്യൻമാർ : മാടപ്പള്ളി ബ്ലോക്ക് രണ്ടാംസ്ഥാനം: മൂന്നാം സ്ഥാനം ളാലം ബ്ലോക്കിന്

  സ്വന്തം ലേഖകൻ     കോട്ടയം : യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല കേരളോത്സവത്തിൽ 289 പോയിന്റുകൾ നേടി ചങ്ങനാശേരി നഗരസഭ ഒന്നാമതെത്തി. 211 പോയിന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 105 പോയിന്റോടെ ളാലം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.   കായികമേളയിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ചങ്ങനാശേരി നഗരസഭ, മാടപ്പള്ളി, ളാലം ബ്ലോക്ക് പഞ്ചായത്തുകൾ നേടി.   കലാമേളയിൽ ഒന്നാം സ്ഥാനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും രണ്ടാം […]

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് ഉപേക്ഷിക്കാൻ എത്തിയത്. തികളാഴ്ച രാത്രി കൂട്ടിയെ പാർപ്പിച്ചത് കൊല്ലത്തു തന്നെ

സ്വന്തം ലേഖകൻ കൊല്ലം: കാണാതായ അബി ഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. ഒരു സ്ത്രീ കുട്ടിയുമായി നടന്നു വന്ന് കുട്ടിയെ നിലത്തിരുത്തി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കുട്ടിയെ ആദ്യം കണ്ട റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ബിജു പറയുന്നത്. ഇതേ സമയം തന്നെ പരീക്ഷ എഴുതാൻ വന്ന ഏതാനും വിദ്യാർഥിനികളും കുട്ടിയുടെ അടുത്ത്എത്തി. അവർ കുട്ടിക്ക് ബിസ്കറ്റ് നൽകി. ഇവരെല്ലാം ചേർന്നാണ് പോലീസിൽ അറിയിച്ചത്. തിങ്കളാഴ്ച രാത്രിയിൽ ഒരു വീട്ടിലാണ് താമസിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നെ […]

ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. അപകടത്തില്‍ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ഇദ്ദേഹം ചെന്നെയില്‍ നിന്ന് ശബരിമലയില്‍ എത്തി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.

അബിഗേലിനായുള്ള തെരച്ചില്‍ കോട്ടയത്തും അന്വേഷണം; സംഘം പുതുവേലിയില്‍ എത്തിയതായി സംശയിക്കുന്നു.

സ്വന്തം ലേഖകൻ    കോട്ടയം: കൊല്ലം ഒയ്യൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം.   പുതുവേലിയിലെ ചായക്കടയില്‍ പുലര്‍ച്ചെ ചായ കുടിക്കാന്‍ എത്തിയതായി മൊഴി.   രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാര്‍ മാറ്റിയിട്ട ശേഷമാണ് കടയില്‍ എത്തിയതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി