കോട്ടയം കളക്‌ടറുടെ വീട് മോഡി പിടിപ്പിക്കുന്നു; 85 ലക്ഷം രൂപയുടെ നവീകരണച്ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിന്

തിരുവനന്തപുരം: കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍ നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്. ജില്ലാ കളക്‌ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറിയത്. സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നിര്‍മാണം, നവീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ജില്ലാകളക്ടറുടെ താമസസ്ഥലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. നിര്‍വഹണ ഏജൻസിയായി പൊതുമരാമത്തു വകുപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, നിര്‍മിതി കേന്ദ്രത്തിനു നിര്‍മാണച്ചുമതല നല്‍കണമെന്ന് […]

പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കുഴിയില്‍പെട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ്; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി; മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ജലഅതോറിട്ടിയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നതായി പരാതി

പൊൻകുന്നം: പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകരായിരുന്നു ബസില്‍. കെ.വി.എം.എസ് കവലയില്‍ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കായി കാനയെടുത്തത്. വീതി കുറവായ റോഡില്‍ ഇത് അപകടസാധ്യതയേറ്റുന്നു. മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ഉത്തരം കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകന യോഗത്തില്‍ ജലഅതോറിറ്റി നല്‍കിയ ഉറപ്പ് പാലിച്ച്‌ പൈപ്പിടാനെടുത്ത കുഴികള്‍ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് […]

കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ കസ്റ്റഡിയില്‍

കോട്ടയം: ആരോഗ്യവകുപ്പിന്റെ പേരില്‍ നടന്ന നിയമനത്തട്ടിപ്പുകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍. അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കണ്ടോണ്മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 രൂപ അരവിന്ദ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുനടത്തുന്നതിനായി ഇയാള്‍ ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ശേഷമാകും എഫ്‌ഐആര്‍ ഉള്‍പ്പെടെ തയാറാക്കി തുടര്‍ […]

കോട്ടയം ജില്ലയിൽ നാളെ (06 /12 /2023) ചങ്ങനാശ്ശേരി,തെങ്ങണാ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.നാളെ 06-12-23(ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം,കളരിക്കൽ ടവർ, ആവണി, സുരഭി-ആവണി, തമിഴ് മൺട്രം,മനയ്ക്കച്ചിറ സോ മിൽ, മനയ്ക്കച്ചിറ, എലൈറ്റ് മനയ്ക്കച്ചിറ, ഏലൻകുന്നു ചർച്ച്, കൂട്ടുമ്മേൽ ചർച്ച്, അമ്പാടി, എൻ എസ് എസ്  ഷോപ്പിങ് കോംപ്ലക്‌സ്, സെൽവി ഐസ് പ്ലാന്റ്, എച്ച് ടി  കോണ്ടൂർ റിസോർട്ട്, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി, ഓണപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ […]

ചെന്നൈ പ്രളയത്തില്‍ കുടുങ്ങി ബോളിവുഡ് നടന്‍ ആമിര്‍ ഖാൻ ; വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂർ കഴിഞ്ഞത് നടന്‍ വിഷ്ണു വിശാലിന്‍റെ വീട്ടിൽ ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ് സംഘം

സ്വന്തം ലേഖകൻ ചെന്നൈ:ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയര്‍ഫോഴ്സ് സംഘം ഇന്ന് വൈകിട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനാകാതെ നടന്‍ കുടുങ്ങുകയായിരുന്നു. നടന്‍ വിഷ്ണു വിശാലിന്‍റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്. വീട്ടിലുണ്ടായിരുന്ന വിഷ്ണു വിശാലിനെയും മറ്റുള്ളവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന്‍ ആമിര്‍ ഖാന് വീട്ടില്‍ കഴിയേണ്ടിവന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്‍റെ വീട് നില്‍ക്കുന്ന […]

ചെന്നൈ പ്രളയം ;ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്രക്കാർ ദുരിതത്തിൽ ; മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ അയ്യായിരത്തിലേറെ പേരുടെ യാത്ര അവതാളത്തിൽ ; ട്രെയിനുകൾ റദ്ദാക്കി ; ശബരിമല തീര്‍ഥാടകര്‍ കോട്ടയം റെയിൽവേ സ്‌റ്റേഷനില്‍ ക്യാമ്പ് ചെയ്യേണ്ട അവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: ചെന്നൈ പ്രളയം ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്രക്കാരെ വലച്ചു. ചെന്നൈയില്‍നിന്നും ചെന്നൈ വഴിയും കേരളത്തിലേക്ക് വരാനിരുന്നവരും പലയിടങ്ങളില്‍ കുടുങ്ങി.കനത്ത മഴയെ തുടര്‍ന്നു ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാലാണു കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കം വണ്ടികള്‍ ഇന്നലെ റദ്ദാക്കി. കേരളത്തില്‍നിന്ന് ചെന്നൈയിലേക്കുള്ള വണ്ടികളും മുടങ്ങി. കേരള, ശബരി എക്‌സ്പ്രസുകള്‍ എന്നിവയും റദ്ദാക്കപ്പെട്ടവയില്‍പ്പെടുന്നു. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ […]

സൗജന്യ കേൾവി പരിശോധനാ ക്യാമ്പ്; ഈ മാസം 15-ാം തിയ്യതി വരെ ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ വയ്ച്ച് നടത്തപ്പെടുന്നു.

സ്വന്തം ലേഖിക   കോട്ടയം :I5 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പിന്റെ ഉൽഘാടനം കോട്ടയം കഞ്ഞിക്കുഴി ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്ററിൽ വയ്ച്ച് എം എൽ എ ചാണ്ടി ഉമ്മൻ നിർവഹിച്ചു.   ഡിസംബർ 5 മുതൽ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ക്യാമ്പ് ആണിത്. ശബ്ദയുടെ എല്ലാ ബ്രാഞ്ച് കളിലും സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. അതാതു ബ്രാഞ്ചുകളിലെ ഓഡിയോളജിസ്റ് ആണ് കേൾവി പരിശോധന നടത്തുന്നത്.   വളരെ വിലക്കുറവിൽ […]

കോട്ടയം മണിമലയിൽ കാർ തടഞ്ഞുനിർത്തി മധ്യവയസ്കനെയും, ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; റാന്നി സ്വദേശികായ രണ്ട് പേർ അറസ്റ്റിൽ

മണിമല: മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശ്ശേരിക്കര പരുത്തിക്കാവ് ഭാഗത്ത് മതുരംകോട്ട് വീട്ടിൽ വിനീത്കുമാർ എം.ഓ (കണ്ണൻ 27), റാന്നി വടശ്ശേരിക്കര പരുത്തിക്കാവ് ഭാഗത്ത് കൊട്ടുപ്പള്ളിൽ വീട്ടിൽ ബിജോയി കെ.പി (38) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് വൈകിട്ടോടുകൂടി മണിമല പഴയിടം സ്വദേശിയായ മധ്യവയസ്കനും, ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കൻ തന്റെ അമ്മയെ ഹോസ്പിറ്റലിൽ […]

കോട്ടയം ചിങ്ങവനത്ത് മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി അതിക്രമം; യുവതിയെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; കുറിച്ചി സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് ഒരു മണിയോടുകൂടി സമീപവാസിയായ യുവതിയുടെ വീടിന്റെ കതക് തള്ളിത്തുറന്ന് യുവതിയെയും മറ്റും ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ വീടിന്റെ ജനലുകളും മറ്റും ഇഷ്ടികകൊണ്ട് എറിഞ്ഞ് നാശനഷ്ടം വരുത്തുകയും ചെയ്തു. ഇവർക്ക് യുവതിയുടെ സഹോദരങ്ങളുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി […]

ജില്ലാ സ്പോർട്സ് സമ്മിറ്റ് 2023; ജില്ലാ സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തി ജില്ലാ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ഉദ്ഘാടനം മാമ്മൻ മാപ്പിള ഹാളിൽ വയ്ച്ചു നടത്തി.

സ്വന്തം ലേഖിക  കോട്ടയം :ജില്ലാ സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തി ജില്ലാ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ഉദ്ഘാടനം മാമ്മൻ മാപ്പിള ഹാളിൽ വയ്ച്ചു നടത്തി.കോട്ടയം ജില്ലയുടെ സമഗ്ര കായിക വികസനത്തിനും കായിക മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും അവയുടെ ആസൂത്രണവും നിർവ്വഹണവും സംബന്ധിച്ച് ചർച്ച നടത്തി.   കേരളത്തിലെ മുഴുവൻ ജനങ്ങളെയും കായിക സാക്ഷരതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം വയ്ച്ച് രൂപീകരിച്ച് പഞ്ചായത്ത്, മുനിസിപ്പൽ സ്പോർട്സ് കൗൺസിലുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തി സാക്ഷരതാമിഷൻ മാതൃകയിൽ തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ കായിക രംഗത്ത് പദ്ധതികൾ […]