ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് നവകേരളത്തിന്റെ ലക്ഷ്യം,സര്‍ക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്;മന്ത്രി വീണ ജോര്‍ജ്

സ്വന്തം ലേഖിക കോട്ടയം: കേരളത്തില്‍ ഉയര്‍ന്ന ജീവിത സാഹചര്യം ഒരുക്കുകയെന്നതാണ് നവകേരളത്തിന്റെ ലക്ഷ്യമെന്നു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്.കഴിഞ്ഞ ദിവസം പാമ്ബാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത് സര്‍ക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്. ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുക, പരാതി പരിഹാരത്തിനായി താലൂക്ക്തല അദാലത്തുകള്‍, ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്ന മേഖലാതല യോഗങ്ങള്‍ എന്നീ ജനകീയ ഇടപെടലുകള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് നവകേരളസദസിലേക്ക് എത്തുന്നത്. […]

സെറ്റോ അതിജീവനയാത്ര ഡിസംബർ 16 ന് കോട്ടയം ജില്ലയിൽ പാലാ മിനി സിവിൽ സ്റ്റേഷനിൽ  സ്വീകരണ സമ്മേളനം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും.

  സ്വന്തം ലേഖകൻ കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസിന്റെ പുനരുജ്ജീവനത്തിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അതിജീവനയാത്ര ഡിസംബർ 16 ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9.30 ന് പാലാ മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സ്വീകരണം മുൻ മന്ത്രി കെ.സി.ജോസഫും ഉച്ചക്ക് 12 ന് മെഡിക്കൽ കോളേജിൽ നൽകുന്ന സ്വീകരണം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും […]

ചലച്ചിത്ര അക്കാദമി ചെയർമാനെതിരേ അംഗങ്ങൾ: 9 പേർ സമാന്തര യോഗംചേർന്നു:

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച്‌ അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. ചെയർമാൻ രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചു. അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളില്‍ ഒന്‍പതു പേരാണ്, ഐഎഫ്‌എഫ്‌കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടഗോര്‍ തീയറ്ററില്‍ സ്മാന്തര യോഗം ചേര്‍ന്നത്. ഐഎഫ്‌എഫ്‌കെ നടക്കുന്നതിനാല്‍ പരസ്യമായി രംഗത്തുവരേണ്ടെന്നാണ് ഇവരുടെ തീരുമാനം. അതേസമയം ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.

ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന: നവകേരള യാത്ര പത്തനംതിട്ട എത്തുമ്പോൾ മുഖ്യമന്ത്രി ശബരിമല സന്ദർശിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ:

  സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതനയാണന്നും കുട്ടികൾ പോലും മണിക്കൂറുകൾ ക്യു നിന്നു വലയുന്ന കാഴ്ച കരളലിയിക്കുന്നതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . നവകേരള യാത്ര പത്തനംതിട്ടയിൽ എത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമല കാണാൻ തയാറാകണമെന്നും കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെടാതിരുന്ന ഘട്ടത്തിലാണ് യുഡിഎഫ് നേതാക്കൾ പമ്പയിൽ എത്തിയത്. ഞങ്ങൾ നേരിട്ടു കണ്ട കാര്യങ്ങൾപറഞ്ഞതനുസരിച്ച് ഒരു മന്ത്രിയെ അയയ്ക്കാൻ ഗവൺമെന്റ് തയാറായി. എന്നിട്ടുംഒരു പ്രയോജനവുമില്ല. പതിനായിരക്കണക്കിന് ഭക്തരാണ് കുടുങ്ങി […]

ബസോട്ടം നിരോധിച്ച പാലത്തിലൂടെ നവകേരള സദസിലേക്ക് . പോകുന്ന ബസുകൾ കടത്തിവിട്ടു: ബിജെപി പ്രതിഷേധിച്ചു:  സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ കുമരകം: ബസോട്ടം നിരോധിച്ച വഴിയിലൂടെ നവകേരള സദസിലേക്ക് ആളെ കൊണ്ടുപോകാനുള്ള ബസ് കടത്തി വിട്ടു. ഇതിനെതിരേ ബി.ജെ.പി. രംഗത്തു വന്നു. കുമരകത്താണ് സംഭവം. കുമരകത്ത് ജനങ്ങൾ നേരിടുന്നത് ഇരട്ട നീതിയെന്ന് ബി.ജെ.പി ആരോപിച്ചു.ബസ് സർവ്വീസ് നിരോധിച്ച കുമരകത്തെ താല്കാലിക പാലത്തിലൂടെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനായി ബസുകൾ കയറ്റിവിട്ടതിനെതിരെയാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഏറ്റുമാനൂർ മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനായുള്ള ആളുകളെ കയറ്റിയ ബസ്സാണ് താൽക്കാലിക പാലത്തിലൂടെ കടത്തിവിട്ടത്. താല്കാലിക പാലത്തിന്റെ ബലക്ഷയവും, ചന്തക്കവലയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് 2 […]

ശബരിമല തീർഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടിൽ ​വന്ദേഭാരത്​ ; ഡിസംബര്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും വന്ദേഭാരത് സ്പെഷ്യൽ പ്രഖ്യാപിച്ചു. ഡിസംബർ 15,17, 22, 24 തീയതികളിൽ രാവിലെ 4.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ (06151) വൈകീട്ട്​ 4.15ന് കോട്ടയത്തെത്തും. 16,18, 23, 25 തീയതികളിൽ പുലർച്ച 4.40ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷൽ (06152) അന്നേ ദിവസങ്ങളിൽ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. എട്ട് കോച്ചുകളാണ് സ്​പെഷൽ ട്രെയിനിനുള്ളത്. എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

നവകേരള സദസിൽ പങ്കെടുക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക്മ മർദ്ദനം: താൻ പങ്കെടുത്തെന്നു പറഞ്ഞിട്ടും മർദ്ദനം തുടർന്നു:

  സ്വന്തം ലേഖകൻ കുമരകം : നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി. കുമരകം ചന്തക്കവലയിലെ ഓട്ടോ റിക്ഷ ഡ്രൈവറായ കുമരകം ഇടവട്ടം സ്വദേശി പ്രമോദിനാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. പ്രമോദിന്റെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു 3 പേരെ. അറസ്റ്റു ചെയ്തു. താൻ നവകേരള സദസ്സിൽ പങ്കെടുത്തിരുന്നുവെങ്കിലും തന്നെ അവിടെ കണ്ടില്ല എന്നാരോപിച്ചാണ് സഹപ്രവർത്തകർ കൂടിയായ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചതെന്ന് പ്രമോദ് പറയുന്നു. നവകേരള സദസിൽ പങ്കെടുത്തെന്നു പറഞ്ഞിട്ടുoമർദ്ദനം തുടർന്നു. മർദിച്ചവർ മദ്യപിച്ചിരുന്നതായും പ്രമോദ് പറഞ്ഞു. […]

മില്ലുകാർ കിഴിവ് അവശ്യപ്പെട്ടു: തരില്ലന്ന് നെൽ കർഷകർ: പാടശേഖര സമിതി ഇടപെട്ടു നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവായി:

  സ്വന്തം ലേഖകൻ കുമരകം: പാടശേഖര സമിതി യഥാസമയം ഉണർന്നു പ്രവർത്തിച്ചതിനാൽ നെല്ല് സംഭരണ പ്രതിസന്ധി നീങ്ങി. പുതിയാട് പൂങ്കശ്ശേരി മങ്കുഴി കരീത്ര പാടശേഖരത്തിലെ 350 ഏക്കറിലുള്ള നെല്ല് വിളവായിരിക്കുകയാണ്.നെല്ല് സംഭരണത്തിനായി പാടി ഓഫീസിൽ നിന്നും അലോട്ട് ചെയ്ത മില്ല് അധികൃതർ നെല്ല് സംഭരിക്കുന്നതിന് കിഴിവ് ആവശ്യപ്പെട്ടു. കിഴിവ് അനുവദിക്കില്ല എന്ന് നെൽ കർഷകർ ഒന്നടങ്കം പറഞ്ഞു. ഇതോടെ സംഭരണം പ്രതിസന്ധിയിലേക്ക് നീങ്ങി. മില്ലുകാർ നെല്ലെടുക്കാതെ പാൻ വാങ്ങുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നു മനസിലാക്കിയ പാടശേഖര സമിതി ഉടൻ ഉണർന്നു പ്രവർത്തിച്ചു. പാടശേഖരസമിതി […]

 വെള്ളിത്തിര കാണാത്ത ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയുടെ ദു:ഖസ്മാരകങ്ങൾ: ഇവ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു.

  സ്വന്തം ലേഖകൻ കോട്ടയം: ഇന്ന് ചലച്ചിത്രഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും ഒട്ടേറെ നൂതനമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും 50 വർഷം മുമ്പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ആകാശവാണിയെ ആശ്രയിച്ചാണ് അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പാട്ടുകൾ കേട്ടിരുന്നത്. അതുകൊണ്ടുതന്നെ റേഡിയോ നിലയങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയും ഏറ്റവും കൂടുതൽ തവണ പ്രക്ഷേപണം ചെയ്തിരുന്നതും കൂടുതൽ ശ്രോതാക്കൾ ഉണ്ടായിരുന്നതുമായ പരിപാടിയും ചലച്ചിത്രഗാന പ്രക്ഷേപണം തന്നെയായിരുന്നു. ഒരു പുതിയ സിനിമ റിലീസ് ചെയ്താൽ അതിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനപരിപാടിയിലേക്ക് കത്തെഴുതി ആകാംക്ഷാപൂർവ്വം അക്ഷമരായി കാത്തിരുന്നിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു […]

കോട്ടയം മേലുകാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്.

  കോട്ടയം: കോട്ടയം മേലുകാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിയുകയും നിരവധി പേര്‍ക്ക് പരുക്കേൾക്കുകയും ചെയ്തു.ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തില്‍ സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.       പോണ്ടിച്ചേരിയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. മേലുകാവ് എസ് എച്ച്‌ രഞ്ജിത്ത് ശ്രീനിവാസ്, ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.