ഫ്ളിപ്കാർട്ടിന്റെ മുണ്ടക്കയം ഓഫീസിൽ മോഷണം; മോഷണകുറ്റം ആരോപിച്ച് ഓഫീസ് ജീവനക്കാരനായ അഫ്സലിനെ പൊലീസ് മർദ്ദിച്ചതായി പരാതി; യുവാവ് ആശുപത്രിയിൽ ചികിൽസ തേടി; പൊലീസ് മർദ്ദിച്ചതായുള്ള പരാതി മോഷണക്കുറ്റത്തിൽ നിന്ന് രക്ഷപെടാനുള്ള യുവാവിന്റെ അടവെന്ന് പൊലീസും നാട്ടുകാരും ; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

മുണ്ടക്കയം : ഫ്ളിപ്കാർട്ട് ഓഫീസിൽ നടന്ന മോഷണത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി മുണ്ടക്കയം പൊലീസിൽ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ച് കാര്യങ്ങൾ തിരക്കി പൊലീസ് പറഞ്ഞു വിട്ടു. ഇതിന് പിന്നാലെ അഫ്സൽ എന്ന ജീവനക്കാരൻ തന്നെ പൊലീസ് മർദ്ദിച്ചതായി ആരോപിച്ച് അശുപത്രിയിൽ ചികിൽസയും തേടി. CCTV വീഡിയോ ദൃശ്യങ്ങൾ കാണാം     എന്നാൽ മുഴുവൻ ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയതായും തുടർ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുമ്പോൾ വരണമെന്ന് പറഞ്ഞ് ഇവരെ പൊലീസ് വിട്ടയച്ചതുമാണ്. ഇതിന് പിന്നാലെയാണ് പൊലീസ് മർദ്ദിച്ചതായി […]

കോട്ടയം ജില്ലയിൽ പുതുവത്സരാഘോഷത്തിന് ശക്തമായ സുരക്ഷയുമായി കൂടെ ജില്ലാ പോലീസും ; 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും ; സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങൾ ; പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്‍റെ സാന്നിധ്യം 

സ്വന്തം ലേഖകൻ കോട്ടയം: ഇത്തവണ ജില്ലയിലെ പുതുവത്സാരാഘോഷങ്ങള്‍ക്ക് ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്‍റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരേയും, നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വിൽപ്പന തുടങ്ങിയവ […]

‘നിരന്തര കുറ്റവാളി’…!!ചുണ്ടെലി ബാബുവിനെതിരെ കാപ്പ ചുമത്തി കോട്ടയം ജില്ലാ പൊലീസ്;നടപടിയെ ശരിവെച്ച് സര്‍ക്കാര്‍.

സ്വന്തം ലേഖിക  കോട്ടയം :നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളിയായ ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറമ്പോക്കില്‍ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നത്. ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോവുകയായിരുന്നു. എന്നാൽ പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി […]

2018 ൽ വീട്ടമ്മയെആക്രമിച്ച കേസ് ; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക   കാഞ്ഞിരപള്ളി : കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീജിത്ത് (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2018 ഡിസംബറിൽ കുറുവാമുഴി പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയും, തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി […]

നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു; കോട്ടയം പുരോഗതിയുള്ള ജില്ല തന്നെയാണെന്ന് നവകേരള കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമ. 

സ്വന്തം ലേഖിക കോട്ടയം: നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി കളക്ടറേറ്റ് ഹാളില്‍ നവകേരള കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ആറ് കോടി രൂപ ചെലവഴിച്ചെന്നും വിജയപുരം ലൈഫ് സമുച്ചയത്തില്‍ മെഡിക്കല്‍ ക്യാമ്ബുകളും സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എ.ഡി.എം: ജി. നിര്‍മ്മല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു ലൈഫ് പദ്ധതി,വിദ്യാകരണം, ആര്‍ദ്രം,ഹരിത കേരളം എന്നി നാലു മിഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകന […]

വിഷരഹിത പച്ചക്കറികള്‍ ; കോട്ടയം ചെമ്മലമറ്റത്തെ പ്രഥമാധ്യാപകന്‍റെ സ്കൂള്‍ കൃഷിത്തോട്ടം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ ചെമ്മലമറ്റം: വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ പ്രഥമ അധ്യാപകൻ സാബു മാത്യുവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒരുക്കുന്ന കൃഷിത്തോട്ടം ശ്രദ്ധയമാകുന്നു. പയര്‍, വെണ്ട, തക്കാളി, പാവയ്ക്ക തുടങ്ങി വിവിധ ഇനം വാഴകളും ഈ കൃഷിത്തോട്ടത്തിലുണ്ട്. അവധി ദിവസങ്ങളിലും സ്കൂള്‍ പ്രവര്‍ത്തന ദിവസങ്ങള്‍ക്കുശേഷവും പ്രഥമ അധ്യാപകനായ സാബു മാത്യു കൃഷിത്തോട്ടത്തിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ സ്കൂളിലെ പച്ചക്കറികള്‍ തന്നെയാണ് പാകം ചെയ്യുന്നത്. ഞാലി, പുവൻ തുടങ്ങി വിവിധ ഇനത്തിനുള്ള വാഴകളും കൃഷിത്തോട്ടത്തിലുണ്ട്. ഇതുകൂടാതെ […]

പട്ടാപ്പകല്‍ മോഷണം ; ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആഢംബര ജീവിതത്തിനുമായി അടിച്ച് മാറ്റിയത് രണ്ട് ലക്ഷം രൂപ ; കോട്ടയം സ്വദേശികളായ യുവാക്കളെ അതിസാഹസികമായി കുടിക്കിയത് ബംഗളൂരുവില്‍ നിന്ന്

സ്വന്തം ലേഖകൻ തൃശൂര്‍: അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലന്‍ തോമസ് (22), ഈരാട്ടുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (22), എരട്ടേല്‍ വീട്ടില്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്. വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 17ന് പകല്‍ അരിയങ്ങാടിയിലെ പ്രമുഖ പ്രിന്റിങ്ങ് […]

എസ്.പി.സി കേഡറ്റുകൾക്കായി കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു ; ക്യാമ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 27.12.2023 തീയതി മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് സ്ക്കൂളിലും , സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായി ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് നിർവ്വഹിച്ചു. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി സുഗതൻ, ജില്ലാ റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസർ ആർ രമണൻ, സുബിൻ പോൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ, ബിജു . കെ.സി മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിസ്റ്റർ […]

എക്‌സൈസ് വകുപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; കോട്ടയം ജില്ലയിൽ നിന്നും 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു ; 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എക്‌സൈസ് വകുപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവില്‍ 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. 5.4 ലിറ്റര്‍ ചാരായവും 254.91 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 32.050 ലിറ്റര്‍ ബിയറും 680 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബര്‍ 1 മുതല്‍ 25 വരെയുള്ള കണക്കാണിത്. ആകെ 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 4 വാഹനങ്ങള്‍ തൊണ്ടിയായി കണ്ടെടുക്കുകയും 48005 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 102 എന്‍.ഡി.പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. 3.027 കിലോഗ്രാം […]

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച കേസ് ;അസം സ്വദേശി പോലീസ് പിടിയിൽ.

സ്വന്തം ലേഖിക. കോട്ടയം :റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച പ്രതി പിടിയില്‍. ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11.30 ഓടെ കോട്ടയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം . അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.   ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. പ്ലാറ്റ്ഫഓമില്‍ നിന്നിരുന്ന പ്രതി ജനാലയിലൂടെ കൈയിട്ടാണ് മാല കവര്‍ന്നത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.   അതേ ദിവസം തന്നെ ഉറങ്ങികിടന്നിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നു. […]