സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

  സ്വന്തം ലേഖകൻ കോട്ടയം: “കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു …..” മിമിക്രി കലാകാരൻമാർ സിനിമാ നടൻ ജയനെ വേദിയിൽ അവതരിപ്പിക്കുമ്പോൾ ജയന്റെ “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഏറെയും ഉപയോഗിക്കുന്നത്. കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ പാപ്പനംകോട് ലക്ഷ്മണൻ ആണ് ഇതിന്റെ ഗാനരചന. ഏകദേശം നൂറോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അത്ര തന്നെ ഗാനങ്ങളും എഴുതിയിട്ടുണ്ട്. “പാർവ്വണശശികല ഉദിച്ചതോ പ്രാണേശ്വരി നീ ചിരിച്ചതോ ….” (ശ്രീകാന്ത് , അമ്പിളി ചിത്രം നീലസാരി ) “കാശ്മിരസന്ധ്യകളേ കൊണ്ടു പോരൂ എന്റെ ഗ്രാമ […]

സംസ്ഥാനത്ത് ഇന്ന് (06 /12 /2023) സ്വർണവിലയിൽ ഇടിവ് ; ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം ഗ്രാമിന് 5745 രൂപ പവന് 45960 രൂപ

കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതല;പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി.

സ്വന്തം ലേഖിക കോട്ടയം :കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്.   ജില്ലാ കളക്‌ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറിയത്.   സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നിര്‍മാണം, നവീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ജില്ലാകളക്ടറുടെ താമസസ്ഥലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. നിര്‍വഹണ ഏജൻസിയായി പൊതുമരാമത്തു വകുപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.   എന്നാല്‍, പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, […]

ഡോക്ടറെ കാണാൻ ക്യു നിന്ന സ്ത്രീയുടെ തോളിൽ കിടന്ന ബാഗിൽ നിന്ന് പണമടങ്ങിയ പഴ്സ് തട്ടിയെടുത്തു: സംഭവം കോട്ടയം മെഡി.കോളജിൽ

സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടറെ കാണാൻ ക്യു നിന്ന രോഗിയുടെ പണമടങ്ങിയപഴ്സ് ആരോ അടിച്ചു മാറ്റി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യുറോ വിഭാഗത്തിൽ ഒ.പി. ടിക്കറ്റെടുത്തശേഷം ഡോക്ടറുടെ മുറിയുടെ വാതിൽക്കൽ ക്യു നിന്ന സ്ത്രീയുടെ പഴ്സാണ് ആരോ തട്ടിയെടുത്തത്. ഒ.പി. ടിക്കറ്റെടുക്കുമ്പോൾ ഒരു നമ്പർ കിട്ടും. ഈ നമ്പർ അനുസരിച്ചാണ് ഡോക്ടറെ കാണാൻ അവസരം ലഭിക്കുക. തന്റെ നമ്പർ ആയോ എന്നറിയുന്നതിന് ഡോക്ടർ ഇരിക്കുന്ന മുറിയുടെ വാതിൽക്കൽ രോഗികൾ ക്യു പാലിച്ച് നില്ക്കും. അതുപോലെ നിന്ന സ്ത്രീയുടെ പഴ്സാണ് […]

സുരേഷ് ഗോപിയും ഭാര്യയും പാലാ കുരിശു പള്ളിയിലെത്തി പ്രാർഥന നടത്തി മടങ്ങി:

സ്വന്തം ലേഖകൻ പാലാ: പാലാ കുരിശുപള്ളിയിൽ മാതാവിന്റെ’ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണ്. സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു.മുഖ്യവികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാ.ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ച്‌ മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു ഇരുവരും. ജനുവരി 17ന് ഗുരുവായൂരിലാണ് മകളുടെ താലികെട്ട്

മൂലയിൽ- പൊന്നാട്ടുശ്ശേരി തോട് വൃത്തിയാക്കി: വേമ്പനാട്ടുകായലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കി

സ്വന്തം ലേഖകൻ കുമരകം: വർഷങ്ങളായി മാലിന്യവും പോളയും നിറഞ്ഞ് കിടന്നിരുന്ന മൂലയിൽ പൊന്നാട്ടുശ്ശേരി തോട് വൃത്തിയാക്കി.കുമരകം പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 ൽ വാർഡ് മെമ്പർ പി.കെ.സേതു അനുവദിച്ച ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നസ്രത്ത് വാർഡിലെ വിവിധ തോടുകളുടെ ആഴംകൂട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. ഇതു മൂലം വായനശാലയിൽ നിന്നും കുന്നപ്പള്ളിവഴി വേമ്പനാട്ട് കായലിലേക്കുള്ള 300 മീറ്റർ നീളമുള്ള തോട്ടിൽ നീരൊഴുക്ക് സാധ്യമായി. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും ഇതാേടെ ഒരു പരിധി വരെ […]

കുമരകം കരിമീനും ആറ്റുകൊഞ്ചും കയറ്റുമതി ചെയ്യണം: കാർഷിക കോൺക്ലേവ് ആവശ്യപ്പെട്ടു:

സ്വന്തം ലേഖകൻ കുമരകം: കുമരകം കരിമീൻ , ആറ്റുകൊഞ്ച് എന്നീ മത്സ്യങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്തി ആലപ്പുഴയിലെ മത്സ്യസംസ്‌കരണ കയറ്റുമതി കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് നവകേരളസദസ് കാർഷിക കോൺക്ലേവ്. വീടുകളിലെത്തിക്കുന്ന അഗ്രീക്ലിനിക്കുകൾ കൂടി സർക്കാർതലത്തിൽ ഒരുക്കണമെന്നും കോൺക്ലേവ് വിലയിരുത്തി. . ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ചെങ്ങളം എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ച കാർഷിക കോൺക്ലേവിലാണ് അഭിപ്രായമുയർന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു കാർഷിക രീതി ഉദയം ചെയ്യണം. ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ ആരംഭിച്ച കാർഷിക […]

കോട്ടയം കളക്‌ടറുടെ വീട് മോഡി പിടിപ്പിക്കുന്നു; 85 ലക്ഷം രൂപയുടെ നവീകരണച്ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിന്

തിരുവനന്തപുരം: കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍ നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്. ജില്ലാ കളക്‌ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറിയത്. സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നിര്‍മാണം, നവീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ജില്ലാകളക്ടറുടെ താമസസ്ഥലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. നിര്‍വഹണ ഏജൻസിയായി പൊതുമരാമത്തു വകുപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, നിര്‍മിതി കേന്ദ്രത്തിനു നിര്‍മാണച്ചുമതല നല്‍കണമെന്ന് […]

പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കുഴിയില്‍പെട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ്; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി; മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ജലഅതോറിട്ടിയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നതായി പരാതി

പൊൻകുന്നം: പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകരായിരുന്നു ബസില്‍. കെ.വി.എം.എസ് കവലയില്‍ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കായി കാനയെടുത്തത്. വീതി കുറവായ റോഡില്‍ ഇത് അപകടസാധ്യതയേറ്റുന്നു. മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ഉത്തരം കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകന യോഗത്തില്‍ ജലഅതോറിറ്റി നല്‍കിയ ഉറപ്പ് പാലിച്ച്‌ പൈപ്പിടാനെടുത്ത കുഴികള്‍ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് […]

കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ കസ്റ്റഡിയില്‍

കോട്ടയം: ആരോഗ്യവകുപ്പിന്റെ പേരില്‍ നടന്ന നിയമനത്തട്ടിപ്പുകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍. അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കണ്ടോണ്മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 രൂപ അരവിന്ദ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുനടത്തുന്നതിനായി ഇയാള്‍ ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ശേഷമാകും എഫ്‌ഐആര്‍ ഉള്‍പ്പെടെ തയാറാക്കി തുടര്‍ […]