ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന: നവകേരള യാത്ര പത്തനംതിട്ട എത്തുമ്പോൾ മുഖ്യമന്ത്രി ശബരിമല സന്ദർശിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ:

ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന: നവകേരള യാത്ര പത്തനംതിട്ട എത്തുമ്പോൾ മുഖ്യമന്ത്രി ശബരിമല സന്ദർശിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ:

 

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതനയാണന്നും കുട്ടികൾ പോലും മണിക്കൂറുകൾ ക്യു നിന്നു വലയുന്ന കാഴ്ച കരളലിയിക്കുന്നതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . നവകേരള യാത്ര പത്തനംതിട്ടയിൽ എത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമല കാണാൻ തയാറാകണമെന്നും കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെടാതിരുന്ന ഘട്ടത്തിലാണ് യുഡിഎഫ് നേതാക്കൾ പമ്പയിൽ എത്തിയത്. ഞങ്ങൾ നേരിട്ടു കണ്ട കാര്യങ്ങൾപറഞ്ഞതനുസരിച്ച് ഒരു മന്ത്രിയെ അയയ്ക്കാൻ ഗവൺമെന്റ് തയാറായി. എന്നിട്ടുംഒരു പ്രയോജനവുമില്ല.
പതിനായിരക്കണക്കിന് ഭക്തരാണ് കുടുങ്ങി കടക്കുന്നത്. കുടിവെള്ളമില്ല, ശുചീകരണം ഇല്ല. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് യാത്രാ സൗകര്യമില്ല. ബസിൽ ശ്വാസം വിടാൻ പോലും സ്ഥലമില്ല. പമ്പയിൽ വിരിവയ്ക്കാർ സ്ഥലമില്ല.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ശബരിമല സീസണിൽ ചിട്ടയോടെയുള്ള പ്രവർത്തനം നടന്നു. ഉപസമിതി കൃത്യമായി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഇന്ന് ഉപസമിതിയില്ല. ഇംപ്ലി മെന്റേഷൻ കമ്മിറ്റിയും ഇല്ല . പല സ്ഥലത്തായി അയ്യപ്പ ഭക്തരെ തടഞ്ഞ് സന്നിധാനത്ത് തിരക്കില്ല എന്നു വരുത്തി തീർത്ത് ഹൈക്കോടതിയിൽ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ ശ്രമം.അതേ സമയം സന്നിധാനത്ത് ദർശനം കിട്ടാത അയ്യപ്പൻമാർ വലയുകയാണ്. ശബരിമല വിഷയം പതിപക്ഷം രാഷ്ട്രീയമാക്കുകയാണന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിലും രൂക്ഷമായ ഭാഷയിലാണ് കോടതി പറഞ്ഞതെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവകേരള സദസിൽ റബർ വിഷയം ഉന്നയിക്കാൻ ശ്രമിച്ച തോമസ് ചാഴിക്കാടൻ എംപിയെ അപമാനിച്ചസംഭവത്തിൽ അദ്ദേഹം പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകുകയാണു വേണ്ടതെന്ന് തിരുവഞ്ചൂർ പറഞ്ഞു. അവരുടെ പാർട്ടി ഇക്കാര്യം ആലോചിക്കട്ടെ.
നവകേരള സദസിൽ കോട്ടയത്തുകാർക്ക് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. നിരാശ മാത്രം. സർക്കാർ ചെലവിൽ രാഷ്ട്രീയ യോഗമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.

വണ്ടിപ്പെരിയാറ്റിൽ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവം കേരളത്തിന് അപമാനകരമാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമായ സംസ്ഥാനത്താണ് ഈ വിധിയെന്നോർക്കണം. കോൺഗ്രസ് നേതാക്കളായ അഡ്വ. ഫിൽസൺ മാത്യൂസ് . മോഹൻ കെ.നായർ, ജയ ചന്ദ്രൻ ചീറോത്ത്.സിബി ജോൺ, എന്നിവരും . വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു