ശബരിമല തീർഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടിൽ ​വന്ദേഭാരത്​ ; ഡിസംബര്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കും

ശബരിമല തീർഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടിൽ ​വന്ദേഭാരത്​ ; ഡിസംബര്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും വന്ദേഭാരത് സ്പെഷ്യൽ പ്രഖ്യാപിച്ചു. ഡിസംബർ 15,17, 22, 24 തീയതികളിൽ രാവിലെ 4.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ (06151) വൈകീട്ട്​ 4.15ന് കോട്ടയത്തെത്തും.

16,18, 23, 25 തീയതികളിൽ പുലർച്ച 4.40ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷൽ (06152) അന്നേ ദിവസങ്ങളിൽ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. എട്ട് കോച്ചുകളാണ് സ്​പെഷൽ ട്രെയിനിനുള്ളത്. എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group