നവകേരള സദസിൽ പങ്കെടുക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക്മ മർദ്ദനം: താൻ പങ്കെടുത്തെന്നു പറഞ്ഞിട്ടും മർദ്ദനം തുടർന്നു:

നവകേരള സദസിൽ പങ്കെടുക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക്മ മർദ്ദനം: താൻ പങ്കെടുത്തെന്നു പറഞ്ഞിട്ടും മർദ്ദനം തുടർന്നു:

 

സ്വന്തം ലേഖകൻ

കുമരകം : നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന്
ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി. കുമരകം ചന്തക്കവലയിലെ ഓട്ടോ റിക്ഷ ഡ്രൈവറായ
കുമരകം ഇടവട്ടം സ്വദേശി പ്രമോദിനാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.

പ്രമോദിന്റെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു 3 പേരെ. അറസ്റ്റു ചെയ്തു.
താൻ നവകേരള സദസ്സിൽ പങ്കെടുത്തിരുന്നുവെങ്കിലും തന്നെ അവിടെ കണ്ടില്ല എന്നാരോപിച്ചാണ് സഹപ്രവർത്തകർ കൂടിയായ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചതെന്ന് പ്രമോദ് പറയുന്നു. നവകേരള സദസിൽ പങ്കെടുത്തെന്നു പറഞ്ഞിട്ടുoമർദ്ദനം തുടർന്നു.
മർദിച്ചവർ മദ്യപിച്ചിരുന്നതായും പ്രമോദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പോലീസിൽ പരാതി നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രമോദ് ചികിത്സ തേടിയിരിക്കുകയാണ് .