മില്ലുകാർ കിഴിവ് അവശ്യപ്പെട്ടു: തരില്ലന്ന് നെൽ കർഷകർ: പാടശേഖര സമിതി ഇടപെട്ടു നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവായി:

മില്ലുകാർ കിഴിവ് അവശ്യപ്പെട്ടു: തരില്ലന്ന് നെൽ കർഷകർ: പാടശേഖര സമിതി ഇടപെട്ടു നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവായി:

 

സ്വന്തം ലേഖകൻ
കുമരകം: പാടശേഖര സമിതി യഥാസമയം ഉണർന്നു പ്രവർത്തിച്ചതിനാൽ നെല്ല് സംഭരണ പ്രതിസന്ധി നീങ്ങി. പുതിയാട് പൂങ്കശ്ശേരി മങ്കുഴി കരീത്ര പാടശേഖരത്തിലെ 350 ഏക്കറിലുള്ള നെല്ല് വിളവായിരിക്കുകയാണ്.നെല്ല് സംഭരണത്തിനായി പാടി ഓഫീസിൽ നിന്നും അലോട്ട് ചെയ്ത മില്ല് അധികൃതർ നെല്ല് സംഭരിക്കുന്നതിന് കിഴിവ് ആവശ്യപ്പെട്ടു. കിഴിവ് അനുവദിക്കില്ല എന്ന് നെൽ കർഷകർ ഒന്നടങ്കം പറഞ്ഞു.

ഇതോടെ സംഭരണം പ്രതിസന്ധിയിലേക്ക് നീങ്ങി. മില്ലുകാർ നെല്ലെടുക്കാതെ പാൻ വാങ്ങുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നു മനസിലാക്കിയ പാടശേഖര സമിതി ഉടൻ ഉണർന്നു പ്രവർത്തിച്ചു. പാടശേഖരസമിതി ആദ്യം ചെയ്തത് കർഷകരുടെ അടിയന്തര പൊതുയോഗം വിളിക്കുകയായിരുന്നു. പൊതുയോഗ തീരുമാനപ്രകാരം കൺവീനർ ഗിരീഷ് പ്രസാദിന്റെയും, സെക്രട്ടറി എം എൻ ശശിധരൻ, കമ്മറ്റി അംഗങ്ങളായ കെ. എൻ അശോകൻ, പ്രകാശൻ പറത്തറ എന്നിവരുടെ നേതൃത്വത്തിൽ പാടി ഓഫീസറുമായി ചർച്ച നടത്തി. കർഷകരുടെ ആശങ്ക അറിയിക്കുകയും ചെയ്തു.

പാടി ഓഫീസറുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മില്ല് അധികൃതർ, കിഴിവോ, മറ്റ് ഉപാധികളോ ഇല്ലാതെ നെല്ല് സംഭരിക്കാൻ തയാറെന്ന് അറിയിച്ചു. പാടശേഖരസമിതിയുടെ സമയോജിതമായ ഇടപെടലിൽ കർഷകർ സന്തോഷം രേഖപ്പെടുത്തി. എന്നാൽ പാടശേഖരത്തിലെ നെല്ല് സംഭരണം ഏകോപിപ്പിക്കുന്നതിൽ പാടശേഖരം ഗ്രൂപ്പ് ഫാം ഭരണസമിതിയുടെ അനാസ്ഥയിൽ കർഷകർക്ക് അമർഷമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group