കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വലതു വശത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് എത്തിയാണ് കാർ നിന്നത്. വിൻസർ കാസിലിനു മുന്നിലാണ് നാലുവരിപ്പാതയിലെ എക ഇടനാഴി ഉള്ളത് . അപകടം ഉണ്ടായപ്പോൾ ഇതു വഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. […]