നാഗമ്പടം പാലത്തിൽ അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

നാഗമ്പടം പാലത്തിൽ അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

ചിത്രങ്ങൾ – രാജേഷ് രാമൻ

നാഗമ്പടം: വീതികുറഞ്ഞ നാഗമ്പടം പാലത്തിൽ അപകടം. പാലത്തിലൂടെ കടന്നു പോയ സ്വകാര്യ ബസിനെ ഇടതുവശത്തു കൂടി മറികടക്കാനുള്ള ബൈക്ക് യാത്രക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. യാത്രക്കാരൻ ബസിന്റെ അടിയിൽപെടാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 
പുതിയ നാഗമ്പടം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാഗമ്പടത്ത് നല്ല തിരക്കാണ്. ഇതിനിടെയാണ് വാഹനങ്ങൾ നിരനിരയായി നാഗമ്പടത്തെ പഴയ മേൽപ്പാലത്തിലേയ്ക്കു കയറിയത്. കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന പഴേപറമ്പിൽ ബസും ഈ സമയം പാലത്തിലുണ്ടായിരുന്നു. ഇതിനിടെയാണ് ബസിന്റെ ഇടതുവശത്തു കൂടി ബൈക്ക് യാത്രക്കാരൻ പാലത്തിലേയ്ക്കു പ്രവേശിക്കാൻ ശ്രമിച്ചത്. ഇടതു വശത്തു കൂടി ബൈക്ക് കടന്നു വരുന്നത് അറിയാതെ ബസ് ഇടത്തേയ്ക്കു വെട്ടിച്ചു. നിയന്ത്രണം നഷ്ടമായ ബൈക്ക് യാത്രക്കാരൻ നില തെറ്റി റോഡിൽ വീണു. ഭാഗ്യം കൊണ്ടു മാത്രമാണ് ബൈക്ക് റോഡിൽ നിന്നു താഴെ കുഴിയിലേയ്ക്കു പതിക്കാതെയിരുന്നത്. ബസ് പെട്ടന്നു വലത്തേയ്ക്കു വെട്ടിച്ചുമാറ്റിയതിനാൽ ഇയാളുടെ ശരീരത്തിലോ ബൈക്കിലോ ബസിന്റെ ചക്രങ്ങൾ കയറിയില്ല.