കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം

കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വലതു വശത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Exif_JPEG_420

ഡിവൈഡറിന്റെ മധ്യഭാഗത്ത് എത്തിയാണ് കാർ നിന്നത്.

വിൻസർ കാസിലിനു മുന്നിലാണ് നാലുവരിപ്പാതയിലെ എക ഇടനാഴി ഉള്ളത് . അപകടം ഉണ്ടായപ്പോൾ ഇതു വഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കാറിന്റെ എയർ ബാഗ് അപകടത്തെ തുടർന്ന് പുറത്തേക്ക് തെറിച്ചതാണ് ഡ്രൈവറെ കൂടുതൽ പരിക്കിൽ നിന്ന് രക്ഷിച്ചത്.

അപകടത്തിൽ പരിക്കേറ്റ കരാപ്പുഴ സ്വദേശിയായ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കൺട്രോൾ റും വാഹനം എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.