പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥൻ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഐപിഎസ് ലഭിച്ച കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച എസ്.പി പി.കെ മധു ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോട്ടയത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐയായും, സിഐയായും, കോട്ടയം ടൗൺ ഡിവൈഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട് പി.കെ മധു. സർവീസിൽ നിന്നു വിരമിച്ച ശേഷം അടുത്തിടെയാണ് ഇദ്ദേഹത്തിനു ഐപിഎസ് ലഭിച്ചത്. ഇതോടെയാണ് ക്രമസമാധാന ചുമതലയുള്ള എസ്.പിയായി അദ്ദേഹത്തെ നിയമിക്കാൻ സാധ്യതയേറിയത്. കോട്ടയം ഡിവൈഎസ്പിയായിരിക്കെ […]