യുവമോർച്ച പി.കെ ശശി എം എൽ എ യുടെ കോലം കത്തിച്ചു
സ്വന്തം ലേഖകൻ
കോട്ടയം:കേരളത്തിലെ സ്ത്രീസുരക്ഷയെ തകർത്ത് ഭരണകക്ഷിയുടെ ഷോർണ്ണൂർ എം.എൽ.എ ആയ പി.കെ.ശശിയെ അറസ്റ്റ് ചെയ്യണമെന്നും,
എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ എം എൽ എ യുടെകോലം കത്തിച്ചു.
യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ലാൽകൃഷ്ണ ഉദ്ഘാടനം ചെയ്തു.പ്രതിഷേധ പരിപാടിയിൽ യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ ശരത്ത്കുമാർ.എസ്, സോബിൻ ലാൽ,ജില്ലാ വൈ.പ്രസിഡന്റ് മുകേഷ് വി.പി,ഗിരീഷ് കുമാർ ,ജില്ല സെക്രട്ടറി ദീപു,മണ്ഡലം പ്രസിഡൻറ് ബിനുമോൻ.വി, ഹരി, സുരേഷ് എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0