ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ […]

നാട്ടകത്തെ കൊതുകിന് ശക്തി കൂടും: ജില്ലയിൽ കൂടുതൽ കൊതുകുള്ളത് നാട്ടകത്തെന്ന് പഠന റിപ്പോർട്ട്

ഹെൽത്ത് ഡെസ്‌ക് കോട്ടയം: ആരോഗ്യ മേഖലയിൽ ഏരെ പുരോഗമിച്ചെന്നു പറയുമ്പോഴും പുതിയ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊതുകുള്ളത് നാട്ടകം മേഖലയിലെന്ന് റിപ്പോർട്ട്. ജില്ലയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ പ്രദേശത്താണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ ആശുപത്രികളിൽ നിന്നായി ശേഖരിച്ച കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കൊതുക്ജന്യ രോഗങ്ങളിൽ മുൻപന്തിയിൽ നാട്ടകത്തെ കണ്ടെത്തിയത്. ഡെങ്കിപ്പനിയാണ് ഇതിൽ പ്രധാന വില്ലൻ. […]

ജെസ്‌നക്കായി ഇന്ന് വനത്തിൽ തെരച്ചിൽ.

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണം. ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച് ശാസ്ത്ര_സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം കൊടുക്കണം.മികച്ച മസ്തിഷ്കങ്ങളെ സൃഷ്ടിക്കുന്ന അടിസ്ഥാന ഫാക്ടറികളാകണം സ്കൂളുകൾ.ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്.അവിടേക്ക് കൂടുതലാളുകളെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പുരോഗതിക്കൊയി പ്രയത്നിക്കാനവർക്ക് കഴിയുമെന്നും […]

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

സ്വന്തം ലേഖകൻ കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുതുപ്പള്ളി പള്ളിക്കു സമീപം ചൂരംപ്പള്ളിൽ വർഗീസിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പുതുപ്പള്ളിയിലേതു കൂടാതെ അയർക്കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വിരലടയാളവും, സി.സി.ടി.വി ദൃശ്യങ്ങളും […]

മോഷണ കേസ്സിലെ പ്രതി കഞ്ചാവുമായി പിടിയിൽ’ ചങ്ങനാശ്ശേരി

സ്വന്തം ലേഖകൻ ചങ്ങനാശേരി: നിരവധി മോഷണ കേസിലെ പ്രതി ‘തൃക്കൊടിത്താനം മണികണ്ഠ വയൽഭാഗത്ത്, പോത്തോട്ടിൽ വീട്ടിൽ ‘ അഖിൽ കുമാറി(29) നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള  ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.  വാഹനങ്ങളുടെ  ബാറ്ററി മോഷ്ടിച്ച കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് ഏഴു വർഷം മുൻപ്  അറസ്റ്റ് ചെയ്ത അഖിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ്  ചെറു പൊതികളാക്കി സ്കൂൾ വിദ്യാർത്ഥികൾകൾക്ക് വിൽക്കുകയായിരുന്നു പ്രതിയുടെ രീതി. ആറു മാസമായി ഇതായിരുന്നു ഇയാളുടെ പ്രധാന വരുമാനമാർഗം. തെങ്ങണ, […]

കെവിന്റെ മരണം; മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. അനേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗാന്ധി നഗർ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിന്റെ തിരോധനം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസ്‌കാർക്ക് എതിരെയുള്ള നടപടി സസ്‌പെൻഷനിൽ ഒതുങ്ങില്ല എന്ന് മുഖ്യമന്ത്രി ഇന്ന് സഭയിൽ വ്യക്തമാക്കിയിരുന്നു. ഗാന്ധിനഗർ എസ്.ഐ ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ നൽകിയതിന് ഇവർ നിലവിൽ സസ്പെൻഷനിലാണ്. പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം […]

മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ എരുമേലി: സംശയരോഗിയായ വയോധികൻ മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു. എരുമേലി മഞ്ഞളരുവി ഈറ്റത്തോട്ടത്തിൽ തങ്കമ്മയെ(65)യാണ് ഭർത്താവ് കുമാരൻ(73) വെട്ടിക്കൊന്നത്. ഇതുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകവും, അക്രമവും ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ജൂൺ നാല് തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനു ഭാര്യയെ വർഷങ്ങളായി സംശയമുണ്ടായിരുന്നു. ഇവർക്കു മൂന്നു മക്കളാണ് ഉള്ളത്. മൂന്നു പേരും പെൺകുട്ടികളായിരുന്നു. ഇവർ മറ്റു വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി കിടക്കും മുൻപ് ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് […]

യുഡിഎഫ് പിൻതുണച്ചു: ഇടത് സ്വതന്ത്രൻ ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർമാൻ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ഇനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് പിടിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം ചെയർമാനെ സി.പിഎം തന്നെ പുറത്താക്കിയതോടെയാണ് യുഡിഎഫിനു ഭരണം ലഭിച്ചത്. യുഡിഎഫ് പിൻതുണയോടെ എൽഡിഎഫ് സ്വതന്ത്രൻ വി.കെ കബീറാണ് ചെയർമാൻ സ്ഥാനത്തേയ്ക്കു മത്സരിച്ച വിജയിച്ചത്. സിപിഎം അംഗമായിരുന്ന മുൻ ചെയർമാൻ ടി.എം റെഷീദ് നേരത്തെ പാർട്ടിയുടെ അപ്രീതിയ്ക്കു പാത്രമായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനു സ്ഥാനം നഷ്ടമായത്. ഇതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഇപ്പോൾ ഇടത് സ്വതന്ത്രൻ തന്നെ വിജയിച്ചത്. 14 യുഡിഎഫ് അംഗങ്ങൾ കബീറിനെ പിൻതുണച്ച് […]