മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.

കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോൾ; അന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വീഡിയോ കോൾ നടത്തിയ സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നല്കണമെന്നാണ് ഉത്തരവ്. വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ ബന്ധുവായ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിക്കുകയായിരുന്നു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ വീഡിയോ കോളിൽ സംസാരിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.

കെവിൻ ആദ്യമായി തന്നോടു പ്രണയം തുറന്നു പറഞ്ഞപ്പോൾ എനിക്ക് ഭയമായിരുന്നു, പ്രിയതമന്റെ ഓർമ്മകളിൽ നീനു.

മാളവിക കോട്ടയം: മാന്നാനത്തെ കോളേജിൽ ജിയോളജി ആൻഡ് വാട്ടർ മാനേജുമെന്റ് ബിരുദപഠനത്തിന് ചേർന്ന് രണ്ട് മാസത്തിന് ശേഷമാണ് നീനു ആദ്യമായി കെവിനെ കാണുന്നത്. കൊല്ലത്തേക്കുള്ള ബസ്സിനായി നീനുവും സുഹൃത്തായ അനിതയും കെഎസ്ആർടിസി ബസ്സ് സ്റ്റാന്റിലേക്ക് പോയപ്പോൾ അനിതയെ കാണാൻ വന്ന സുഹൃത്തിന്റെ കൂടെ കെവിനും ഉണ്ടായിരുന്നു. ”ഞങ്ങൾ ഫോണിൽ ഒന്നോ രണ്ടോ തവണ സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല” – നീനു പറഞ്ഞു. ആ ബന്ധം പിന്നീട് വളർന്നു. ഫോണിൽ ദീർഘനേരം സംസാരിക്കാൻ തുടങ്ങി. കെവിൻ ആദ്യമായി പ്രണയം പറഞ്ഞപ്പോൾ […]

ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

സ്വന്തം ലേഖകൻ പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചിറക്കടവിലായിരുന്നു സംഭവം. ഗൃഹസന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആർ.എസ്.എസ് പ്രവർത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമേശിന്റെ കാൽപാദം അറ്റു തൂങ്ങി. രണ്ടു കൈകൾക്കും ഒടിവുണ്ട്. ഗുരുതരമായി […]

കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

സ്വന്തം ലേഖകൻ കോ​ട്ട​യം: കോടിമത പാലത്തിനുസമീപം കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുവിദ്യാർഥികൾക്ക്​ പരിക്കേറ്റു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി സൂ​ര​ജ് (19), ബു​ധ​നൂ​ർ ഇ​ട​ത്താം ത​റ​യി​ൽ മ​നീ​ഷ് മോ​ഹ​ൻ (21), പ​രു​മ​ല ഹ​രി​കൃ​ഷ്ണ​യി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21), ബു​ധ​നൂ​ർ കൊ​ച്ചു​കി​ഴ​ക്കേ​തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെള്ളിയാഴ്​ച പുലർച്ചെ ആറിനാണ്​ സംഭവം. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു​നി​ന്നും വീ​ട്ടി​ലേ​ക്ക്​ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കുകയായിരുന്നു. പരിക്കേറ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൂ​ര​ജി​​െൻറയും മ​നീ​ഷി​​െൻറയും നി​ല ഗു​രു​ത​ര​മാ​ണ്​. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കാ​റി​ൽ ചെ​ന്നി​ത്ത​ല​യി​ലേ​ക്കു […]

മക്കൾ പുറത്തു പോയപ്പോൾ 90 കാരി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിലാരുമില്ലാതിരുന്ന സമയത്ത് തൊണ്ണൂറുകാരിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി ഇരവിനല്ലൂർ കാരോട്ട് കടവിൽ രാധാലയത്തിൽ (തപസ്യ) സോമശേഖരൻ പിള്ളയുടെ ഭാര്യ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. തങ്കമ്മയും മകന്റെ ഭാര്യഅധ്യാപികയായ ലീനയും, മരുമകൾ അഞ്ജനയുമാണ് ഇവിടെ താമസിക്കുന്നത്. രാവിലെ എട്ടു മണിയോടെ ഇരുവരും വീട്ടിൽ നിന്നു പുറത്തു പോയി. 8.45 ന് ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിൽ നിന്നു തീയും പുകയും ഉയരുന്നത് […]

നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ രേണുക (19)- അനീഷ് (35) ദമ്പതികളുടെ കുട്ടിയാണ്​ മരിച്ചത്. വ്യാഴാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. ഇൗസമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി കുട്ടിയെ എടുക്കാൻ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി. […]

നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

സ്വന്തം ലേഖകൻ ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചത്. ഇതിനു ശേഷം യുവാവ് ബൈക്കിൽ രക്ഷപെട്ടു. ചിങ്ങവനം ചന്തക്കവലയ്ക്കു സമീപം ജയലക്ഷ്മി ലക്കി സെന്ററിലായിരുന്നു സംഭവം. യുവാവ് കൊണ്ടു വന്നത് നമ്പർ തിരുത്തിയ ലോട്ടറിയാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാനതുക നൽകിയില്ല. ഇതേച്ചൊല്ലി യുവാവും ജീവനക്കാരും തമ്മിൽ […]

കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു. കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം മാറ്റിയതായും ആരോപണം ഉയർന്നിരുന്നു. ആരോപണവിധേനായ എസ്.ഐ എം.എസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്.ഐ.ആർ തയ്യാറാക്കിയത്. പൊലീസ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും നിർണായകവിവരങ്ങൾ രേഖപ്പെടുത്തതെയും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും നിയമം അട്ടിമറിച്ചതായും സൂചനയുണ്ട്. അക്രമിസംഘത്തിൽ നിന്ന് രക്ഷപെടാൻ ഓടിയ കെവിൻ ചാലിയക്കര പുഴയിൽ വീണ് […]

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

സ്വന്തം ലേഖകൻ കോട്ടയം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് […]