കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

സ്വന്തം ലേഖകൻ

കോ​ട്ട​യം: കോടിമത പാലത്തിനുസമീപം കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുവിദ്യാർഥികൾക്ക്​ പരിക്കേറ്റു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി സൂ​ര​ജ് (19), ബു​ധ​നൂ​ർ ഇ​ട​ത്താം ത​റ​യി​ൽ മ​നീ​ഷ് മോ​ഹ​ൻ (21), പ​രു​മ​ല ഹ​രി​കൃ​ഷ്ണ​യി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21), ബു​ധ​നൂ​ർ കൊ​ച്ചു​കി​ഴ​ക്കേ​തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെള്ളിയാഴ്​ച പുലർച്ചെ ആറിനാണ്​ സംഭവം. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു​നി​ന്നും വീ​ട്ടി​ലേ​ക്ക്​ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കുകയായിരുന്നു. പരിക്കേറ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൂ​ര​ജി​​െൻറയും മ​നീ​ഷി​​െൻറയും നി​ല ഗു​രു​ത​ര​മാ​ണ്​. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കാ​റി​ൽ ചെ​ന്നി​ത്ത​ല​യി​ലേ​ക്കു മ​ട​ങ്ങവെ ഉറങ്ങിപോയതാണ്​ അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.