play-sharp-fill

അർപ്പൂക്കരയിൽ കണ്ടെയ്ൻമെൻ്റ് സോണിലെ കുടുംബങ്ങൾക്ക് സഹായം നൽകി: കിറ്റ് നൽകിയത് കോൺഗ്രസ് കമ്മിറ്റി

തേർഡ് ഐ ബ്യൂറോ ആർപ്പൂക്കര : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ സുവർണ്ണ ജൂബിലിയാ ചരണത്തിൻ്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോൺ,കോവിഡ് വ്യാപന പ്രദേശങ്ങളായ പെട്ടകക്കുന്ന്, കോത കരി, നാഗം വേലി എന്നിവിടങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബങ്ങൾക്ക് ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാന്തന കിറ്റ് നൽകി. കിറ്റ് വിതരണോദ്ഘാടനം മണ്ഡലം പ്രസിഡൻറ് കെ.ജെ.സെബാസ്റ്റ്യൻ നിർവ്വഹിച്ചു. എസ്.സുധാകരൻ നായർ, അച്ചൻകുഞ്ഞ് ചേക്കോന്ത, ബിജിമോൾ സാബു, സുനു മരങ്ങാട്ട്, ജെയമോൾ സജി, രാജേന്ദ്രൻ മുല്ല വിരുത്തി, ബീനാഭാസ്ക്കർ, ബെന്നി മാത്യു എന്നിവർ […]

കോട്ടയം ജനറൽ ആശുപത്രിയിൽ ആധുനിക വികസന പ്രവർത്തനങ്ങൾ രണ്ടര കോടി രൂപയുടെ ആർദ്രം ഒ.പി നവീകരണവും 2.3 കോടി രൂപയുടെ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനവും സെപ്റ്റംബർ 13 ഞായറാഴ്ച

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര കോടി രൂപ ചിലവഴിച്ച് ആധുനിക സജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റേയും കോട്ടയം ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവഴിച്ച് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആശുപത്രി അങ്കണത്തിൽ കോവിഡ്- 19 പ്രതിരോധ മനദണ്ഡങ്ങൾ പാലിച്ച് നടത്തും. നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസ് […]

ഏറ്റുമാനൂർ നഗരസഭയിൽ ഹരിതകർമ്മ സേനയെ മറയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്: അന്വേഷിക്കാൻ കൗൺസിൽ തീരുമാനം; മുൻ നഗരസഭാ അക്കൗണ്ടന്റ് കുടുക്കിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: നഗരസഭയിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ മറയാക്കി നടന്ന ലക്ഷകണക്കിന് രൂപയുടെ തിരിമറി പുറത്ത് വന്നതോടെ വിശദമായി അന്വേഷിക്കാനും രണ്ടു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ഓഡിറ്റ് ചെയ്യുന്നതിനും ചെയർമാൻ ബിജു കുമ്പിക്കന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ തീരുമാനിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ ഒലീന എന്ന കമ്പനിയായിരുന്നു മാലിന്യ നിർമ്മാർജനവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നഗരസഭയിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള […]

തിരുവാർപ്പിൽ എട്ടംഗ കുടുംബം കോവിഡ് ചികിത്സയിൽ ; അനാഥമായ അഞ്ചു പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം : ഒരു കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കൾക്ക് സംരക്ഷണം നൽകി സർക്കാർ. തിരുവാർപ്പിൽ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകർ എം. അഞ്ജനയുടെ ഇടപടലിനെത്തുടർന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ച്ച രാവിലെ വീട്ടിലെ എട്ടാമത്തെയാളും വൈറസ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ പശുക്കൾക്ക് തീറ്റ നൽകാനും പാൽ കറക്കാനും ആരുമില്ലാത്ത സ്ഥിതിയാവുകയായിരുന്നു. അകിടിൽ പാൽ കെട്ടി നിൽക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥൻ കളക്ട്രേറ്റ് കൺട്രോൾ […]

സ്വന്തം ജീവൻ ബലികൊടുത്ത് യജമാനന്റെ ജീവൻ കാക്കാൻ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പി കടിച്ചുമാറ്റിയ അപ്പൂസ് യാത്രയായി ; വളർത്തുനായ ജീവൻ ബലി നൽകിയപ്പോൾ രക്ഷപ്പെട്ടത് കോട്ടയം ചാമംപതാൽ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ കോട്ടയം: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്നും യജമാനന്റെ ജീവൻ രക്ഷിച്ച അപ്പൂസ് യാത്രയായി. പാലുവാങ്ങാൻ ഇറങ്ങിയ അജേഷ് എന്ന യജമാനന്റെ ജീവൻ രക്ഷപ്പെടുത്താൻ പൊട്ടിവീണ ലൈൻ കമ്പി കടിച്ചെടുത്ത് മാറ്റിയാണ് അപ്പൂസ് യാാത്രയായി. അജേഷിനൊപ്പം പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു അപ്പൂസ്. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും യജമാനനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തിലാണ് അപ്പൂസ് മരണത്തിന് കീഴടങ്ങിയത്. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനാണ്(32) വളർത്തുനായയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. അജേഷിന് മുന്നേ ഓടിപ്പോയ അപ്പൂസ് ഇടവഴിയിലൂടെ നടന്നിറങ്ങുന്ന സമയത്ത് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ തട്ടി. […]

മീൻ ലോറി കടത്തി വിടാൻ ഒരു ലക്ഷം രൂപ കൈക്കൂലിതരണമെന്ന് ആവശ്യം ; പണം തന്നില്ലെങ്കിൽ പഴകിയ മീനെന്ന് റിപ്പോർട്ട് നൽകി നടപടിയെടുക്കുമെന്ന് ഭീഷണിയും : ലോറി ഡ്രൈവറെ തടഞ്ഞു നിർത്തി കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പടെ എട്ട് പേർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ   ആലപ്പുഴ: ഇതരസംസ്ഥാനത്ത് നിന്നും മീനുമായി എത്തിയ ലോറി കൊവിഡ് പരിശോധനാ ചെക്ക് പോസ്റ്റിൽ  തടഞ്ഞുനിർത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ വിജിലൻസ് കുടുക്കി. പണം തന്നില്ലെങ്കിൽ കേടുവന്നവയെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. മത്സ്യ മൊത്ത വ്യാപാരിയുമായി ചേർന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലിൻസ് സംഘം പ്രതികളെ കുടുക്കിയത്. സംഭവത്തവിൽ സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥരെ കുടുക്കാൻ സഹായിച്ചത്. കഴിഞ്ഞ മേയ് പത്താം തീയതി […]

കോട്ടയം ജില്ലയിൽ പുതിയ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി : മൂന്ന് വാർഡുകളെ പട്ടികയിൽ നിന്നും ഒഴിവാക്കി

Upസ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഉദയനാപുരം-6, അയ്മനം -9 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി -21, 22 കോട്ടയം മുനിസിപ്പാലിറ്റി – 1 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം -14, 20, 26, 32, 35, 43, 47, 48,42 2. ഈരാറ്റുപേട്ട – 4, […]

കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾ സ്വയം സംരംഭക രംഗത്തേക്ക്; അണുനശീകരണ ദൗത്യവുമായി ഇനി ഹരിത കർമ്മ സേന

സ്വന്തം ലേഖകൻ കോട്ടയം : അണുനശീകരണ പോരാട്ടത്തിൽ ഇനി കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേന വനിതകളും പങ്കാളികളാകും. കോട്ടയം നഗരസഭയിലെ ആദ്യ ഡീപ് ക്ലീനിങ് ഡിസിൻഫിക്ഷൻ സർവീസ് ടീം അംഗങ്ങൾക്കുള്ള പരിശീലനം നഗരസഭാ ഹാളിൽ പൂർത്തീകരിച്ചു.   കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തിൽ പ്രധിരോധപ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു സ്വകാര്യ വാഹനങ്ങൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകൾ, ക്വാറണ്ടയിൻ സെന്ററുകൾ, വീടുകൾ, മാർക്കറ്റ്, മറ്റുപൊതു ഇടങ്ങൾ എന്നിവ ടീം അണുവിമുക്തമാക്കും. പരിശീലനത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസും, ഹാളും […]

പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം മാതൃക: ഡോ.സജിത്കുമാർ; ബാലഗോകുലംജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം ഉദാത്ത മാതൃക യാണെന്നും ഉള്ളവനും ഇല്ലാത്തവനും കഷ്ടതകൾ ഒരുപോലെ ആണെന്നും കൊറോണ നോഡൽ ഓഫീസറും കോട്ടയം മെഡിക്കൽ കോളേജ് പകച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോക്ടർ സജിത്ത് കുമാർ പറഞ്ഞു. ബാലഗോകുലംജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം ഉത്കാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോട്ടയം തൃകൈകാട്ടു സ്വാമിയാർ മഠത്തിൽ നടന്ന സമ്മേളനം ബാലഗോകുലം ജില്ല പ്രസിഡന്റ് എൻ. മനു മാഷ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് പി.ആർ സജീവ് മുഖ്യപ്രഭാഷണം […]

ശാസ്ത്രി റോഡ് നവീകരണം: പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു; വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി.സുധാകരൻ പദ്ധതിയ്ക്കു തുടക്കമിട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: ശാസ്ത്രി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കോട്ടയം നഗരത്തിൻറെ മുഖഛായ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷമാണ് നിർമാണ കാലയളവായി കണക്കാക്കിയിരിക്കുന്നതെങ്കിലും അതിനു മുൻപ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 9.2 കോടി രൂപ ചിലവിൽ മനോഹരമായ റോഡാണ് ഇവിടെ ഒരുങ്ങുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഗണ്യമായ മുൻഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കോവിഡ് […]