പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം മാതൃക: ഡോ.സജിത്കുമാർ; ബാലഗോകുലംജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം നടത്തി

പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം മാതൃക: ഡോ.സജിത്കുമാർ; ബാലഗോകുലംജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം ഉദാത്ത മാതൃക യാണെന്നും ഉള്ളവനും ഇല്ലാത്തവനും കഷ്ടതകൾ ഒരുപോലെ ആണെന്നും കൊറോണ നോഡൽ ഓഫീസറും കോട്ടയം മെഡിക്കൽ കോളേജ് പകച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോക്ടർ സജിത്ത് കുമാർ പറഞ്ഞു.

ബാലഗോകുലംജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം ഉത്കാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോട്ടയം തൃകൈകാട്ടു സ്വാമിയാർ മഠത്തിൽ നടന്ന സമ്മേളനം ബാലഗോകുലം ജില്ല പ്രസിഡന്റ് എൻ. മനു മാഷ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് പി.ആർ സജീവ് മുഖ്യപ്രഭാഷണം നടത്തി ജന്മാഷ്ടമി സന്ദേശം ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഉണ്ണികൃഷ്ണൻ നൽകി ഡോ. സജിത്ത് കുമാറിനെ ബാലഗോകുലത്തിന്റെ ഉപഹാരം മേഖല അധ്യക്ഷൻ വി.എസ് മധുസൂദനൻ നൽകി മേഖല കാര്യദർശി പി.സി ഗിരീഷ് കുമാർ ജില്ലാസെക്രട്ടറി പ്രതീഷ് മോഹൻ സംഘടന സെക്രട്ടറി മനുകൃഷ്ണ സഹ ഭഗിനി പ്രമുഖ സിന്ധു മനോജ് എന്നിവർ സംസാരിച്ചു.