കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾ സ്വയം സംരംഭക രംഗത്തേക്ക്; അണുനശീകരണ ദൗത്യവുമായി  ഇനി ഹരിത കർമ്മ സേന

കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾ സ്വയം സംരംഭക രംഗത്തേക്ക്; അണുനശീകരണ ദൗത്യവുമായി ഇനി ഹരിത കർമ്മ സേന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അണുനശീകരണ പോരാട്ടത്തിൽ ഇനി കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേന വനിതകളും പങ്കാളികളാകും. കോട്ടയം നഗരസഭയിലെ ആദ്യ ഡീപ് ക്ലീനിങ് ഡിസിൻഫിക്ഷൻ സർവീസ് ടീം അംഗങ്ങൾക്കുള്ള പരിശീലനം നഗരസഭാ ഹാളിൽ പൂർത്തീകരിച്ചു.

 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തിൽ പ്രധിരോധപ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു സ്വകാര്യ വാഹനങ്ങൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകൾ, ക്വാറണ്ടയിൻ സെന്ററുകൾ, വീടുകൾ, മാർക്കറ്റ്, മറ്റുപൊതു ഇടങ്ങൾ എന്നിവ ടീം അണുവിമുക്തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസും, ഹാളും ടീം അണുവിമുക്തമാക്കി. നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ സോനാ യൂണിറ്റിന്റെ ഉൽഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സൂസൻ കുഞ്ഞുമോൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സാലി മാത്യു, സാബു പള്ളിവാതുക്കൽ,കുഞ്ഞുമോൻ കെ മേത്തർ, മുനിസിപ്പൽ സെക്രട്ടറി സജി. S.എസ്. എസ്. മെമ്പർ സെക്രട്ടറി സൈനുദീൻ, എൻ യുഎം എൽ സിറ്റിമിഷൻ മാനേജർ ബിനു ജോർജ്, ബ്ലോക്ക് കോഓർഡിനേറ്റർ രാജീവ് എന്നിവർ സംസാരിച്ചു.

നഗര സഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ , സ്റ്റാഫ് നേഴ്‌സ്, ഫയർ ഫോഴ്സ് കോട്ടയം യൂണിറ്റ് ഓഫീസർ അനൂപ്, കുടുംബശ്രീ പരിശീലന സ്ഥാപനമായ ആലപ്പുഴ ഏക്സാത് ടീം എന്നിവരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.