play-sharp-fill

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4350 രൂപയും പവന് 34800 രൂപയുമായി. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി. […]

പാക്കിൽ പള്ളിയിൽ വലിയ പെരുന്നാൾ ഏപ്രിൽ 11 മുതൽ

സ്വന്തം ലേഖകൻ പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ ഏപ്രിൽ 11, 12 എന്നീ ദിവസങ്ങളിൽ ആഘോഷിക്കും. 11 ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബ്ബാനയ്ക്ക്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനി കാർമ്മികത്വം വഹിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം, പള്ളിയുടെ പ്രതിമാസ പ്രസിദ്ധീകരണമായ അന്ത്യോഖ്യൻ ശബ്ദം മാസിക പുറത്തിറക്കുന്ന ശതോത്തര സുവർണ്ണ ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനി നിർവ്വഹിക്കും. വൈകുന്നേരം 6 മണിക്ക് […]

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ കോട്ടയം: മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് മണര്‍കാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ യാക്കോബാ- ഓര്‍ത്തഡോക്‌സ് സഭകളുടെ ഭരണഘടനയും പള്ളിക്ക് ബാധകമാവില്ല. സ്വതന്ത്ര ഭരണഘടന അനുസരിച്ചാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്ന വിധി വന്നതോടെ കെ. എസ് വര്‍ഗീസ് കേസും പള്ളിക്ക് ബാധകമാവില്ല. ഇതോടെ നീണ്ട നാളായി […]

കോട്ടയം ജില്ലയില്‍ 300 പേര്‍ക്ക് കോവിഡ്; വൈറസ് ബാധിച്ചവരിൽ 28 കുട്ടികളും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 127 പുരുഷന്‍മാരും 145 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   230 പേര്‍ രോഗമുക്തരായി. 1857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേര്‍ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയില്‍ […]

ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും ; ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതോടെ നാട് മുടിഞ്ഞെന്ന് പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ വിജയിക്കുമെന്ന് ഉറപ്പിച്ച് പി സി ജോർജ്. എന്നാൽ ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാൽ പോരേയെന്നും പി.സി ജോർജ് പറയുന്നു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോർജ് പറയുന്നു.എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ഇതോടെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ് ; ഇന്ന് മാത്രം വില വർദ്ധിച്ചത് രണ്ട് തവണ : കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം രണ്ട് തവണയാണ് സ്വർണ്ണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34400 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4300 രൂപയായി. ഇന്ന് മാത്രം പവന് 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ […]

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിക്കുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34,120 രൂപയായി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണ്ണ വിലയിൽ പവന് 800 രൂപയാണ് വർധിച്ചത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.. കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും […]

മിനി നിര്യാതയായി

സ്വന്തം ലേഖകൻ കുടമാളൂർ : പള്ളിപ്പുറത്ത് (പുത്തൻ പറമ്പിൽ) ബാലചന്ദ്രൻ്റെ ഭാര്യ മിനി (44) അന്തരിച്ചു . കിടങ്ങൂർ നെടുമ്പിലാ കുടിയിൽ കുടുംബാംഗമാണ് സംസ്കാരം നാളെ 07/04/2021 ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കോവിഡ്; 348 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4688 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 147 പുരുഷന്‍മാരും 159 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   125 പേര്‍ രോഗമുക്തരായി. 1785 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85689 പേര്‍ കോവിഡ് […]

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബത്തിലെ മരിച്ചയാൾക്ക് മാത്രം വോട്ട് ; വോട്ടർ പട്ടികയിൽ നിന്നും പേര് ബോധപൂർവ്വം നീക്കിയതെന്ന് പരാതി : താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തതെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉൾപ്പടെ കുടുംബത്തിലെ ആറുപേരുടെ പേരുകൾ ബോധപൂർവ്വം മാറ്റിയതെന്നാണ് പരാതി. എന്നാൽ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ കേശവന്റെ പേര് വോട്ടർ പട്ടികയിലുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. എന്നാൽ ഇവർ നാളുകൾക്കു മുമ്പ് ആറാം വാർഡിൽ […]