സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിക്കുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിക്കുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34,120 രൂപയായി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണ്ണ വിലയിൽ പവന് 800 രൂപയാണ് വർധിച്ചത്.

അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.. കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണ വില ഗ്രാമിന് – 4265
പവന്: 34120