കോട്ടയം ജില്ലയില്‍ 300 പേര്‍ക്ക് കോവിഡ്; വൈറസ് ബാധിച്ചവരിൽ 28 കുട്ടികളും

കോട്ടയം ജില്ലയില്‍ 300 പേര്‍ക്ക് കോവിഡ്; വൈറസ് ബാധിച്ചവരിൽ 28 കുട്ടികളും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 127 പുരുഷന്‍മാരും 145 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

230 പേര്‍ രോഗമുക്തരായി. 1857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേര്‍ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10650 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

 

കോട്ടയം- 59

 

പാമ്പാടി- 28

 

ചങ്ങനാശേരി, കൂരോപ്പട 21

 

വൈക്കം-18

 

മരങ്ങാട്ടുപിള്ളി- 17

 

മാഞ്ഞൂര്‍-8

 

മാടപ്പള്ളി,പാലാ,അതിരമ്പുഴ,കടനാട്-6

 

ആര്‍പ്പൂക്കര, തലയാഴം, അയര്‍ക്കുന്നം-5

 

ചെമ്പ്,പുതുപ്പള്ളി, കുറിച്ചി, കടുത്തുരുത്തി, വിജയപുരം-4

 

തിരുവാര്‍പ്പ്, തലയോലപ്പറമ്പ്, കടപ്ലാമറ്റം, പള്ളിക്കത്തോട്, നെടുംകുന്നം, വാഴൂര്‍, മുണ്ടക്കയം-3

 

എലിക്കുളം, നീണ്ടൂര്‍, ഉഴവൂര്‍, ഞീഴൂര്‍, പൂഞ്ഞാര്‍, കാണക്കാരി, തൃക്കൊടിത്താനം, മണര്‍കാട്, കറുകച്ചാല്‍, കല്ലറ, പാറത്തോട്, കാഞ്ഞിരപ്പള്ളി, മുത്തോലി, മുളക്കുളം, മറവന്തുരുത്ത്-2

 

വാഴപ്പള്ളി, ഉദയനാപുരം, എരുമേലി, പൂഞ്ഞാര്‍ തെക്കേക്കര, പനച്ചിക്കാട്, കരൂര്‍, ചിറക്കടവ്, രാമപുരം, കുമരകം, ടി.വി പുരം, കുറവിലങ്ങാട്, തീക്കോയി, വാകത്താനം, അയ്മനം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, തിടനാട്, മീനച്ചില്‍-1

Tags :