പാക്കിൽ പള്ളിയിൽ വലിയ പെരുന്നാൾ ഏപ്രിൽ 11 മുതൽ
സ്വന്തം ലേഖകൻ
പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ ഏപ്രിൽ 11, 12 എന്നീ ദിവസങ്ങളിൽ ആഘോഷിക്കും.
11 ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബ്ബാനയ്ക്ക്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് സെക്രട്ടറിയുമായ
അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനി കാർമ്മികത്വം വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം, പള്ളിയുടെ പ്രതിമാസ പ്രസിദ്ധീകരണമായ അന്ത്യോഖ്യൻ ശബ്ദം മാസിക
പുറത്തിറക്കുന്ന ശതോത്തര സുവർണ്ണ ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനി നിർവ്വഹിക്കും.
വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം, പാക്കിൽ കവല, മറിയപ്പള്ളി, മുളങ്കുഴ ചെട്ടിക്കുന്ന് വഴി വാഹനത്തിൽ റാസ നടത്തും
സെമിത്തേരിയിൽ പൊതുവായുള്ള ധൂപപ്രാർത്ഥനയ്ക്ക് ശേഷം കരിമരുന്ന് പ്രകടനം ഉണ്ടായിരിക്കും.
12 തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരം. 8.30 ന് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന അർപ്പിക്കും. വികാരിമാരായ ഫാദർ യൂഹാനോൻ വേലിക്കകത്ത്, ഫാദർ ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ എന്നിവർ ആഘോഷ പരുപാടികൾക്ക് നേതൃത്വം നൽകും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ.