മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് മണര്‍കാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ യാക്കോബാ- ഓര്‍ത്തഡോക്‌സ് സഭകളുടെ ഭരണഘടനയും പള്ളിക്ക് ബാധകമാവില്ല.

സ്വതന്ത്ര ഭരണഘടന അനുസരിച്ചാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്ന വിധി വന്നതോടെ കെ. എസ് വര്‍ഗീസ് കേസും പള്ളിക്ക് ബാധകമാവില്ല. ഇതോടെ നീണ്ട നാളായി നിലനിന്നു പോന്ന തര്‍ക്കത്തിനും അവസാനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകരായ അനില്‍ ഡി കര്‍ത്താ, പി.ജെ ഫിലിപ്പ്, ബോബി ജോണ്‍, രാജീവ് പി നായര്‍, വി ടി ദിനകരന്‍, അനന്തകൃഷ്ണന്‍ എന്നിവരാണ് മണര്‍കാട് പള്ളിക്ക് വേണ്ടി ഹാജരായത്.

മണര്‍കാട് സെന്റ് മേരീസ് സുറിയാനി കത്തീഡ്രല്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ വാദം കോട്ടയം അഡീഷനല്‍ സബ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

ഈ ഭരണഘടന അംഗീകരിക്കുന്ന ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്ത് ആ കമ്മിറ്റിക്ക് കത്തീഡ്രലിന്റെ ഭരണം കൈമാറി സബ് ജഡ്ജി എസ്. സുധീഷ് കുമാര്‍ മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ മുന്‍സിഫ് കോടതി വിധി വന്നതോടെ മണര്‍കാട് പള്ളിക്ക് മേല്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ ഉണ്ടായിരുന്ന നീണ്ട നാളത്തെ തര്‍ക്കത്തിനും അവസാനമായി.