Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉൾപ്പടെ കുടുംബത്തിലെ ആറുപേരുടെ പേരുകൾ ബോധപൂർവ്വം മാറ്റിയതെന്നാണ് പരാതി.

എന്നാൽ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ കേശവന്റെ പേര് വോട്ടർ പട്ടികയിലുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇവർ നാളുകൾക്കു മുമ്പ് ആറാം വാർഡിൽ നിന്നും പതിമൂന്നാം വാർഡിലേക്ക് താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും പേര് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം വോട്ട് 13-ാം വാർഡിലേക്ക് മാറ്റാൻ അപേക്ഷ നല്കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കിൽ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാർഡിലെ വോട്ടർ പട്ടികയിൽ നിലനിൽക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നുവെന്നും റെജിമോൻ വ്യക്തമാക്കി.