കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം: ഒന്നര മാസം മുൻപ് ചാലിയാറിൽ എത്തിയ ബോട്ട് സംശയ നിഴലിൽ: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് നിർദേശം.

  കോഴിക്കോട് : രണ്ടുമാസത്തിനിടയിൽ സംസ്ഥാനത്ത് ഹവാല പടമിടപാട് നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ .വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ഇക്കാലയളവിൽ കേരളത്തിൽ ഉത്തരേന്ത്യയിൽ നിന്ന് വാഹനങ്ങളിലാണ് പണം എത്തിയത് എന്നാണ് വിവരം. കടൽ മാർഗ്ഗം എത്തിയ സംശയവും പരിശോധിക്കുന്നുണ്ട്. ലഭിച്ച തെളിവുകളും സൂചനകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അടുത്തദിവസം നൽകുമെന്നാണ് അറിയുന്നത് . കോഴിക്കോട് ,കണ്ണൂർ. മലപ്പുറം, തൃശൂർ […]

മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നിലച്ചു: ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്: കരാർ കമ്പനിക്ക് കൊടുക്കാനുള്ളത് കോടികൾ: പണം നൽകിയില്ലെങ്കിൽ പണിയില്ല എന്ന് കരാർ കമ്പനി

  സ്വന്തം ലേഖകൻ കൊച്ചി: മെഡിക്കൽ ഉപകരണങ്ങളുടെ അറ്റ കുറ്റപ്പണി നടത്തുന്ന കമ്പനിക്ക് കോടികൾ കുടിശ്ശികയായതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ . .സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകും. കുടിശ്ശിക പണം നൽകാതെ സ്പെയർ പാർട്സ് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തില്ലെന്ന് കരാർ കമ്പനിയായ സൈറിക്സ് ഹെൽത്ത് കെയർ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനെ അറിയിച്ചു. രണ്ടു വർഷത്തിനിടെ 46 കോടി രൂപയുടെ ബില്ലിൽ 18 കോടി മാത്രമാണ് നൽകിയത് 28 കോടി രൂപ ഇപ്പോഴും കുടിശികയാണ് . […]

കാസര്‍ഗോഡ് നിരോധിത നോട്ട് പിടികൂടി; കണ്ടെത്തിയത് 7 കോടിയോളം രൂപയുടെ 2000ന്റെ നോട്ടുകള്‍: വീടിന്റെ പൂജാമുറിയിൽ ചാക്കിൽ കെട്ടിവച്ചനിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്.

സ്വന്തം ലേഖകൻ കാസര്‍ഗോഡ് : അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടില്‍ നിന്നാണ് വ്യാജ കറന്‍സി പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. പരിശോധനയില്‍ ആദ്യം കുറച്ച് നോട്ടുകള്‍ മാത്രമായിരുന്നു ഹാളില്‍ നിന്ന് […]

വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി, വിശുദ്ധ വാരാചരണവും പുതുഞായര്‍ തിരുനാളും; വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി

വാഗമണ്‍: കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം, ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാള്‍ എന്നിവയില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി. നാല്പതാം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തില്‍ കുരിശിന്‍റെ വഴിയെത്തുടര്‍ന്ന് മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദുഖവെള്ളിയാഴ്ച 1200 കിലോ അരിയുടെ നേര്‍ച്ചക്കഞ്ഞി തയാറാക്കി കുരിശുമലമുകളില്‍ രാവിലെ ഏഴു മുതല്‍ വിതരണം ആരംഭിക്കും. ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 7.30ന് കല്ലില്ലാകവലയിലെ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്നു […]

ചങ്ങനാശേരിയില്‍ പൂക്കടയില്‍ തീപിടിത്തം; വൻ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം

ചങ്ങനാശേരി: നഗരത്തില്‍ എസ്.ബി കോളേജ് റോഡില്‍ ജോസ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള പുത്തൻപറമ്പില്‍ ഫ്‌ളവർ മാർട്ടില്‍ തീപിടിത്തം. രണ്ട് ഫ്രിഡ്ജുകള്‍, ഒരു സ്റ്റീല്‍ അലമാര, മറ്റ് സാധന സാമഗ്രികള്‍ എന്നിവ കത്തിനശിച്ചു. ഇന്നലെ രാത്രി 8.45ന് ജോസ് കടയടച്ച്‌ വീട്ടിലേക്കു പോയി. 9.30 ഓടെ കടയില്‍ തീപടരുന്നതു കണ്ട ആളുകള്‍ ഫയർഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി കടയുടെ പൂട്ടുപൊളിച്ച്‌ അകത്തുകടന്ന് തീയണച്ചു. വയറിംഗില്‍ നിന്നുള്ള ഷേർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

മുണ്ടക്കയത്ത് മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം; പണം നഷ്ടമായി; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. പതിനയ്യായിരത്തോളം രൂപ നഷ്ടമായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷെമീർ കുരീപ്പാറയുടെ ഉടമസ്ഥതയില്‍ സെൻട്രല്‍ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന പച്ചക്കറികട, സി.പി.എം ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ശ്രീവിലാസം സരോമ്മയുടെ ഉടമസ്ഥതയിലുളള കൂള്‍ബാർ, കോസ് വെ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സിജോമോൻ ജോസഫിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷെമീർ കുരീപ്പാറയുടെ കടയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, സരോമ്മയുടെ കൂള്‍ബാറില്‍ നിന്നും പതിനയ്യായിരം രൂപയും കവർന്നു. ഷെമീറിന്റെ കടയിലെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. […]

വാഗമണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു; യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി

തീക്കോയി: വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപമാണ് ജീപ്പ് കത്തിയത്. തീക്കോയില്‍നിന്നു വാഗമണിലേക്ക് പോവുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ പിൻ ഭാഗത്ത്‌ തീ പിടിക്കുകയായിരുന്നു. പിന്നില്‍ ഉണ്ടായിരുന്ന വാഹന യാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ജീപ്പിലെ യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി. വാഗമണില്‍ സ്വകാര്യ കുടിവെള്ള വിതരണ വാഹനമെത്തിയാണ് തീ അണച്ചത്. എലപ്പാറ സ്വദേശികളായ സ്റ്റാലിൻ, ഡാനിയല്‍, പ്രശാന്ത്, സജിമോൻ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഈരാറ്റുപേട്ടയില്‍ ജോലിയ്ക്കിടെ സൺഷൈയ്ഡ് തകർന്ന് വീണു എസി മെക്കാനിക്ക് മരിച്ചു; മരിച്ചത് കൊഴുവനാല്‍ സ്വദേശി

കോട്ടയം : ഈരാറ്റുപേട്ടയില്‍ ജോലിക്കിടെ എ സി മെക്കാനിക്ക് വീണു മരിച്ചു. കോട്ടയം കൊഴുവനാല്‍ സ്വദേശി തൈപറമ്പില്‍ ജോജി (58 ) ആണ് മരിച്ചത്. സണ്‍ഷൈയ്ഡില്‍ നിന്നുള്ള ജോലിക്കിടെ ഷൈയ്ഡ് തകർന്ന് വീഴുകയായിരുന്നു. ഭാര്യ ജൈസമ്മ മക്കള്‍ ജിനു ജോജി ജാഫ്രിൻ ജോജി

ഞാൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പിതാവിനോടുള്ള സിപിഎമ്മിന്റെ പക; ആ വെള്ളമങ്ങ് വാങ്ങിവച്ചാല്‍ മതി; നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ. ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും പറഞ്ഞു. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുൻ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ക്കും ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു. […]

സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങൾ ചോദിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ച് അമ്മമാർ ; ഒപ്പം ഭക്ത സഹസ്രങ്ങൾക്കൊപ്പം പകൽ പൂരത്തിലലിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്‌ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങൾക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തിൽ പങ്കെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാർത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തർക്കും ആസ്വാദകർക്കും ഒപ്പം സ്ഥാനാർത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നാണ് യാത്രയാക്കിയത്. രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാർത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂർ തോട്ടറ സെൻ്റ് തോമസ് ക്നാനായ പള്ളിയുടെ കോൺവെൻ്റിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാർ സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങൾ ചോദിച്ച് […]