മുണ്ടക്കയത്ത് മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം; പണം നഷ്ടമായി; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം

മുണ്ടക്കയത്ത് മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം; പണം നഷ്ടമായി; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം.

പതിനയ്യായിരത്തോളം രൂപ നഷ്ടമായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷെമീർ കുരീപ്പാറയുടെ ഉടമസ്ഥതയില്‍ സെൻട്രല്‍ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന പച്ചക്കറികട, സി.പി.എം ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ശ്രീവിലാസം സരോമ്മയുടെ ഉടമസ്ഥതയിലുളള കൂള്‍ബാർ, കോസ് വെ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സിജോമോൻ ജോസഫിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഷെമീർ കുരീപ്പാറയുടെ കടയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, സരോമ്മയുടെ കൂള്‍ബാറില്‍ നിന്നും പതിനയ്യായിരം രൂപയും കവർന്നു. ഷെമീറിന്റെ കടയിലെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈറേഞ്ച് മേഖലയില്‍ നടന്ന മറ്റൊരു മോഷണത്തിലെ പ്രതിതന്നെയാണിതെന്ന് പൊലീസ് സംശിക്കുന്നുണ്ട്.