വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി,  വിശുദ്ധ വാരാചരണവും പുതുഞായര്‍ തിരുനാളും; വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി

വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി, വിശുദ്ധ വാരാചരണവും പുതുഞായര്‍ തിരുനാളും; വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി

വാഗമണ്‍: കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം, ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാള്‍ എന്നിവയില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി.

നാല്പതാം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തില്‍ കുരിശിന്‍റെ വഴിയെത്തുടര്‍ന്ന് മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ദുഖവെള്ളിയാഴ്ച 1200 കിലോ അരിയുടെ നേര്‍ച്ചക്കഞ്ഞി തയാറാക്കി കുരിശുമലമുകളില്‍ രാവിലെ ഏഴു മുതല്‍ വിതരണം ആരംഭിക്കും.
ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 7.30ന് കല്ലില്ലാകവലയിലെ ദേവാലയത്തില്‍ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു രാവിലെ ഒന്‍പതിനു കുരിശിന്‍റെ വഴി. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് നേത്യത്വം നല്‍കും. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ സന്ദേശവും സമാപന ശുശ്രൂഷയും മലമുകളിലെ ദേവാലയത്തില്‍ ആയിരിക്കും നടത്തപ്പെടുക.

പുതുഞായര്‍ ദിനത്തില്‍ മലമുകളിലെ ദേവാലയത്തില്‍ രാവിലെ 6.30 മുതല്‍ വൈകുന്നേരം നാലു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മലയടിവാരത്തിലെ (കല്ലില്ലകവല) ദേവാലയത്തില്‍ രാവിലെ പത്തിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.