വല്യച്ചന്‍റെ തിരുനാളിന് ഒരുങ്ങി വിശ്വാസികൾ; അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രിൽ 22ന് കൊടിയേറും; പ്രധാന തിരുനാള്‍ 23 മുതല്‍ 25 വരെ

അരുവിത്തുറ: ചരിത്രപ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ (അരുവിത്തുറ വല്യച്ചൻ) തിരുനാളിന് 22ന് കൊടിയേറും. മേയ് രണ്ടിനു സമാപിക്കും. 23 മുതല്‍ 25 വരെയാണ് പ്രധാന തിരുനാള്‍. തിരുനാളിന് ഒരുക്കമായുള്ള നൊവേന 15ന് ആരംഭിക്കും. 23ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. പൂര്‍ണ ദണ്ഡവിമോചന ദിനമായ 24ന് ഉച്ചയ്ക്കാണ് പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാളായി ആഘോഷിക്കും. അന്നു വൈകുന്നേരം തിരുസ്വരൂപം പുനഃ പ്രതിഷ്ഠിക്കും. മേയ് ഒന്നിന് എട്ടാമിടമായും ആഘോഷിക്കും. 22നു വൈകുന്നേരം നാലിന് മോണ്‍. ജോസഫ് […]

ഫോണ്‍വഴി തട്ടിപ്പ്: വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി അടച്ചത് പത്ത് രൂപ; എരുമേലി മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീട് നിർമിക്കാൻ കരുതി വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ

എരുമേലി: ഫോണില്‍ ലഭിച്ച നിർദേശപ്രകാരം വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി പത്തു രൂപ അടച്ച മുക്കൂട്ടുതറ കുരുനൻമൂഴി സ്വദേശികളായ ദമ്പതികള്‍ക്ക് നഷ്‌ടമായത് വീട് നിർമിക്കാൻ കരുതി വച്ചിരുന്ന അഞ്ചു ലക്ഷം രൂപ. എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക നഷ്‌ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം. എരുമേലി അക്ഷയ സെന്‍റർ മുഖേനെ പോലീസ് സൈബർ സെല്ലില്‍ ഓണ്‍ലൈനായി പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. തുക നഷ്‌ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കരൂർ വൈശ്യ ബാങ്കിന്‍റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് ബാങ്ക് […]

യു ഡി എഫ് പ്രവർത്തകർ ഭഗീരഥ പ്രയത്നം ഏറ്റെടുക്കേണ്ടിവരും;  അപരന്മാരോട് അപരന്മാർ…; സ്ഥാനാർത്ഥികൾക്ക് അപരൻമാർ പതിവ് ; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാർ ; ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദനയാകാൻ സാധ്യത

സ്വന്തം ലേഖകൻ കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അവസാനിച്ചപ്പോൾ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് 2 അപരന്മാർ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് പുറമേ ഫ്രാൻസിസ് ഇ ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിങ്ങനെ 2 പേർ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് ഇതുവരെ ചിഹ്നവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദന സൃഷ്ടിച്ചേക്കും. വോട്ടിംഗ് യന്ത്രത്തിലും […]

കോട്ടയം ജില്ലയിൽ നാളെ (05/04/2024) കുമരകം, തൃക്കൊടിത്താനം, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (05/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 05 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അച്ചൻപടി, പറപ്പാട്ടുപടി, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (05.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി […]

മാലം സുരേഷ് അബ്കാരി കേസിൽ റിമാൻഡിൽ; അനധികൃതമായി വീട്ടിൽ സൂക്ഷിച്ചത് 16 ലിറ്റര്‍ വിദേശമദ്യം ; കൂട്ടത്തില്‍ പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാൻ സാധിക്കുന്ന 25കുപ്പി മദ്യവും ; സുരേഷ് കോട്ടയം സബ് ജയിലിൽ

കോട്ടയം: ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ അനധികൃതമായി 16 ലിറ്റർ വിദേശമദ്യം കൈവശം വെച്ച കേസിൽ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെള്ളകം സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിന്റെ വീട്ടില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡ് നടക്കുന്നതിനിടെയാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള 25 കുപ്പി മദ്യവും, പട്ടാളക്കാർക്ക് ഉപയോഗിക്കാനുള്ള മദ്യവും സുരേഷിൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. കേരള […]

ഭൂമി വാങ്ങുമ്പോൾ ശ്രദ്ധിക്കുക: കുഴപ്പത്തിലാവരുത്: സർക്കുലർ ഇറക്കി സർക്കാർ

  കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു. ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി. വികസന അനുമതിപത്രമോ (ഡെവലപ്മെന്റ് പെർമിറ്റ്) ലേ ഔട്ട് അനുമതിയോ ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കുന്നതായി വിവരം കിട്ടിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്റ്റോപ്പ് മെമ്മോ നൽകണം. ഭൂമി പ്ലോട്ടാക്കി വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ, 2019ലെ ചട്ടം 4, റിയൽ […]

അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു: അന്വേഷണം രഹസ്യ ഇമെയിൽ സന്ദേശങ്ങൾ കേന്ദ്രീകരിച്ച്

  കോട്ടയം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്ത് വീട്ടിലേക്കും ദേവിയുടെയും ആര്യയായും മൃതദേഹം വട്ടിയുർക്കാവിലെ വീടുകളിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ബ്ലാക്ക് മാജിക് സംശയത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ് രഹസ്യമെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്ക് അയച്ചതായി പോലീസ് പറഞ്ഞു ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അരുണാചൽപ്രദേശിൽ അഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലെ ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ് . . മൂന്ന്പേരും രഹസ്യഭാഷയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടു ള്ളതായി […]

കുഴൽ കിണറിൽ വീണ 2 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തി: കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

. ലച്ചായൻ:കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ട് വയസ്സുകാരന്‍. ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്.15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി. സതീഷ് (28), പൂജ (25) ദമ്ബതികളുടെ മകനായ സാത്വിക് എന്ന കുട്ടിയാണ് കു‍ഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി മൂടാത്ത കുഴല്‍ക്കിണറില്‍ വീണതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു […]

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിനെ കോട്ടയം ജില്ലാ പൗരസമിതി ആദരിച്ചു.

  കോട്ടയം: മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിനെ കോട്ടയം ജില്ലാ പൗരസമിതി ആദരിച്ചു. പൗരസമിതി പ്രസിഡന്റ് ഡോ.എം.എം.മാത്യു പൊന്നാട അണിയിച്ചു. തോമസ് ചാക്കോ പൂപ്പട, സാൽവിൻ കൊടിയന്തറ, പ്രിൻസ് ലൂക്കോസ്, കൈനകരി ഷാജി, ജോണി മൂലേക്കരി, സജീവ് തിരുനക്കര , എന്നിവർ പ്രസംഗിച്ചു. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച വിധത്തിൽ ഉത്തരവാദിത്യപൂർവം പ്രവർത്തിക്കുവാൻ ദൈവം ഇടയാക്കട്ടെയെന്ന് മറുപടി പ്രസംഗത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.