കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം: ഒന്നര മാസം മുൻപ് ചാലിയാറിൽ എത്തിയ ബോട്ട് സംശയ നിഴലിൽ: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് നിർദേശം.

 കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം: ഒന്നര മാസം മുൻപ് ചാലിയാറിൽ എത്തിയ ബോട്ട് സംശയ നിഴലിൽ: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് നിർദേശം.

 

കോഴിക്കോട് : രണ്ടുമാസത്തിനിടയിൽ സംസ്ഥാനത്ത് ഹവാല പടമിടപാട് നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ .വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.

ഇക്കാലയളവിൽ കേരളത്തിൽ ഉത്തരേന്ത്യയിൽ നിന്ന് വാഹനങ്ങളിലാണ് പണം എത്തിയത് എന്നാണ് വിവരം. കടൽ മാർഗ്ഗം എത്തിയ സംശയവും പരിശോധിക്കുന്നുണ്ട്. ലഭിച്ച തെളിവുകളും സൂചനകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അടുത്തദിവസം നൽകുമെന്നാണ് അറിയുന്നത് .
കോഴിക്കോട് ,കണ്ണൂർ. മലപ്പുറം, തൃശൂർ .കൊല്ലം ജില്ലകളിൽ നിന്നുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ കൂടുതലായി പരിശോധിക്കേണ്ട സാഹചര്യത്തിൽ രഹസ്യന്വേഷണ വി വിഭാഗത്തിന് പരിമിതികൾ ഉണ്ടെന്നതാണ് കേന്ദ്ര അന്വേഷണം നിർദ്ദേശിക്കാൻ കാരണം.

ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവിധ വ്യക്തികളുടെ കണ്ടെത്തി പണം കൈമാറ്റം ചെയ്യുകയാണ് നടന്നിട്ടുള്ളത്. ഇതിനായി വ്യാപകമായി ഇടനിലക്കാരെയും ഉപയോഗിക്കുന്നുണ്ട് പണത്തിന് അത്യാവശ്യം ഉള്ളവരെ കണ്ടെത്തി പണം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അന്ന് തന്നെ മൊബൈൽ ഫോൺ വഴി ട്രാൻസ്ഫർ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഫലമായി അക്കൗണ്ട് ഉടമയ്ക്ക് 10 ലക്ഷത്തിന് 10000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെയാണ് നൽകുന്നത് പുതിയ അക്കൗണ്ട് തുറക്കാൻ തയ്യാറാകുന്നവരെയും ഇടനിലക്കാർ ഈ ഇടപാടിന് ഉൾപ്പെടുത്തുന്നുണ്ട് സംശയമുള്ള അക്കൗണ്ട് ഉടമകളുടെ നിക്ഷേപങ്ങൾ പരിശോധിക്കുന്നുണ്ട്/

കടൽ മാർഗ്ഗം പണം എത്തിയിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്ഒന്നരമാസം മുമ്പ് കടൽകടന്ന് ബേപ്പൂർ വഴി ചാലിയാറിൽ എത്തിയ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും കസ്റ്റഡിയിലെടുക്കുകയും രേഖകൾ ശരിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിട്ടുണ്ട് എന്നാലും ഒഴിഞ്ഞ ബോട്ട് എന്തിന് വന്നു എന്ന് സംശയത്തിൽ അന്വേഷണം തുടരുന്നുണ്ട്