ചങ്ങനാശേരിയില്‍ പൂക്കടയില്‍ തീപിടിത്തം; വൻ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം

ചങ്ങനാശേരിയില്‍ പൂക്കടയില്‍ തീപിടിത്തം; വൻ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം

ചങ്ങനാശേരി: നഗരത്തില്‍ എസ്.ബി കോളേജ് റോഡില്‍ ജോസ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള പുത്തൻപറമ്പില്‍ ഫ്‌ളവർ മാർട്ടില്‍ തീപിടിത്തം.

രണ്ട് ഫ്രിഡ്ജുകള്‍, ഒരു സ്റ്റീല്‍ അലമാര, മറ്റ് സാധന സാമഗ്രികള്‍ എന്നിവ കത്തിനശിച്ചു. ഇന്നലെ രാത്രി 8.45ന് ജോസ് കടയടച്ച്‌ വീട്ടിലേക്കു പോയി.

9.30 ഓടെ കടയില്‍ തീപടരുന്നതു കണ്ട ആളുകള്‍ ഫയർഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി കടയുടെ പൂട്ടുപൊളിച്ച്‌ അകത്തുകടന്ന് തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിംഗില്‍ നിന്നുള്ള ഷേർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.