വാഗമണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു; യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി

വാഗമണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു; യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി

തീക്കോയി: വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു.

ഇന്നലെ വൈകുന്നേരം ആറോടെ വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപമാണ് ജീപ്പ് കത്തിയത്.

തീക്കോയില്‍നിന്നു വാഗമണിലേക്ക് പോവുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ പിൻ ഭാഗത്ത്‌ തീ പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നില്‍ ഉണ്ടായിരുന്ന വാഹന യാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ജീപ്പിലെ യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാല്‍ വൻ അപകടം ഒഴിവായി.

വാഗമണില്‍ സ്വകാര്യ കുടിവെള്ള വിതരണ വാഹനമെത്തിയാണ് തീ അണച്ചത്. എലപ്പാറ സ്വദേശികളായ സ്റ്റാലിൻ, ഡാനിയല്‍, പ്രശാന്ത്, സജിമോൻ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.