കോട്ടയത്തെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പരാതി; വിജിലൻസ് സംഘം ഡിവൈഎസ്പിയുടെ വീട്ടിലെത്തി പരിശോധന നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി ഇ പി റെജി അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതായി സർക്കാരിന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇ പി റെജിയുടെ പൊൻകുന്നത്തുള്ള വീട്ടിലെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരാണ് പിഡബ്ല്യുഡി എൻജിനീയറെയുമായി റജിയുടെ വീട്ടിലെത്തി വീടിൻ്റെ വാലുവേഷൻ അടക്കം എടുത്തത് റെജി മണിമലയിൽ സിഐ ആയിരിക്കേ എരുമേലി പോലീസ് സ്റ്റേഷനിൽ നടന്ന പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നിലവിൽ സസ്പെൻഷനിലാണ്. കോട്ടയം ഡിസിആർബി ഡിവൈഎസ്പി ആയിരിക്കേയാണ് […]

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയാൻ സഹായിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിപ്പിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസ് സസ്പെൻ്റു ചെയ്തു തിരുവല്ല മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് അരുൺ ബാബുവിൻ്റെ ഭാര്യാ സഹോദരൻ പ്രിനു നഗ‌്‌നദൃശ്യങ്ങൾ പകർത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്‌ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്. ഇതിനായി അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പെൻ ക്യാമറയാണ് പ്രിനു ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ […]

വ്യാജ പരാതി തയ്യാറാക്കി ചങ്ങനാശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം ; അംഗങ്ങളുടെ കള്ള ഒപ്പിട്ട് നഴ്സിംഗ് സൂപ്രണ്ടിനെതിരെ ഡിഎംഒയ്ക്ക് വ്യാജ പരാതി ;  വ്യാജ പരാതിയിൻ മേൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  കെ ജി എൻ എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടും കെ ജി എൻ എ  അംഗവുമായ  രാജേശ്വരിയ്ക്ക് എതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക്‌ നൽകിയ വ്യാജ പരാതിയിൽ മേൽ കെ ജി എൻ എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. 14 പേര് ഒപ്പിട്ട് നൽകിയ രീതിയിൽ ആണ് പരാതി ഡി എം ഒയ്ക്ക് കൊടുത്തിരിക്കുന്നത്. അതിൽ നാല് പേര് കെ ജി എൻ എ അംഗങ്ങൾ ആണ്. അവർ പോലുമറിയാതെ അവരുടെ പേരിൽ കള്ള ഒപ്പിട്ടാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. […]

കോട്ടയം ജില്ലയിൽ നാളെ (22/03/2024) കുമരകം, മണർകാട്, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (22/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (22/03/24 )രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ , പൊൻപള്ളി ട്രാൻസ്ഫോമറുകളിൽ നാളെ (22.03.24) രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുളങ്ങരപ്പടി, […]

ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് നടന്ന അധിക്ഷേപം : സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് കോലം കത്തിച്ച് പ്രതിഷേധിച്ചു ; പട്ടികജാതി വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ്  രജിസ്റ്റർ ചെയ്യണമെന്നും ആവശ്യം ; സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : നാട്യകലാകാരനും അധ്യാപകനുമായ ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന് എതിരെ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് പ്രതിഷേധ മാർച്ചും കോലം കത്തിച്ച് പ്രകടനവും നടത്തി. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്ക് എതിരെ പട്ടികജാതി/വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ […]

തെരഞ്ഞെടുപ്പ് പ്രചരണവും കുടുംബയോഗങ്ങളും സജീവമാക്കി ഇടതുമുന്നണി ; വോട്ടർമാരെ കണ്ട് വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി തോമസ് ചാഴികാടൻ 

കോട്ടയം : അണികൾക്ക് ആവേശം പകർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. മണ്ഡലം കൺവൻഷനുകൾ പൂർത്തീകരിച്ചതിന് പിന്നാലെ കുടുംബയോഗങ്ങൾ സജീവമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. പ്രചരണത്തിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും കുടുംബയോഗങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെ പോഷക, ബഹുജനസംഘടനകളുടെ സമ്മേളനങ്ങളും ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലൂടനീളം പ്രചരണവുമായി ബന്ധപ്പെട്ട് എത്തുന്ന സ്ഥാനാർത്ഥി കുടുംബയോഗങ്ങളിലും ഓടിയെത്തിയത് അണികളിൽ ആവേശം പകർന്നു. തോമസ് ചാഴികാടൻ എംപിയായി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇടതുമുന്നണിയുടെ പ്രചരണം. അഞ്ച് വർഷത്തിനുള്ളിൽ എല്ലാപഞ്ചായത്തുകളിലും ഒരു വികസനപദ്ധതിയെങ്കിലും എത്തിച്ചിട്ടുണ്ടെന്നത് തോമസ് ചാഴിക്കാടൻ്റ പ്രചരണത്തിന് […]

സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചംഗ കുടുംബം വെന്തുമരിച്ചു: മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് മരിച്ചത്: ഫയർഫോഴ്സ് തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

സ്വന്തം ലേഖകൻ ജയ്പൂർ: സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചംഗ കുടുംബം വെന്തുമരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് മരിച്ചത്.വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് സംഭവം. ബിഹാറില്‍ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിലിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എം.സി.റോഡിൽ നീലിമംഗലത്ത് കാറുകളുടെ കൂട്ടിയിടി: 3 പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കോട്ടയം : എംസി.റോഡിൽ കുമാരനല്ലൂർ നീലിമംഗലം പാലത്തിന് സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. രണ്ട് ദിശകളിൽ നിന്നെത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു അമിത വേഗമാണ് ന്നപകടത്തിന് കാരണമെന്നു പറയുന്നു.. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന രണ്ടുപേർക്കും നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കൈക്കും ഒരാളുടെ തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ തുടർച്ചയായി അപകടങ്ങൾ പെരുകുകയാണ്. വാഹനങ്ങളുടെ അമിതവേഗവും ശ്രദ്ധ കുറവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത് […]

നിലയ്ക്കൽ പള്ളിയിൽ പീഢാനുഭവ വാരാചരണവും കാൽ കഴുകൽ ശുശ്രൂഷയും

  പുതുപ്പള്ളി: നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിലെ പീഢാനുഭവ വാര ശുശ്രൂഷകളോടനുബന്ധിച്ച് 28 ന് കാൽകഴുകൽ ശുശ്രൂഷ നടക്കും. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകും. ബഥാന്യയിലെ ലാസറിൻ്റെ ഓർമ്മ ദിനമായ 23 ന് രാവിലെ 6.30 ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബ്ബാനയും. 5.30 ന് സന്ധ്യാ നമസ്ക്കാരം. ഓശാനപ്പെരുന്നാൾ ദിനമായ 24 ന് രാവിലെ 6.30 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, കുരുത്തോല വാഴ് വ്. 5.30ന് സന്ധ്യാ നമസ്കാരം. ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ദിനമായ 25 […]

കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു; രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. മുൻമന്ത്രി പന്തളം സുധാകരനാണ് കണ്‍വീനർ. ചെയര്‍മാന്‍: രമേശ് ചെന്നിത്തല. കണ്‍വീനര്‍: പന്തളം സുധാകരന്‍ സമിതി അംഗങ്ങള്‍: എന്‍.പീതാംബരകുറുപ്പ് . ടി.ശരത്ചന്ദ്രപ്രസാദ് . എന്‍.വേണുഗോപാല്‍. ചാള്‍സ് ഡയസ് , ആര്‍.സെല്‍വരാജ് , എം.ആർ.രഘുചന്ദ്രബാല്‍ , എ.ടി.ജോര്‍ജ് , എം.എ.വാഹിദ്, എ.കെ.മണി, വര്‍ക്കല കഹാര്‍ , വി.സി.കബീര്‍ , സുലൈമാന്‍ റാവുത്തര്‍ . കെ.മോഹന്‍കുമാര്‍ , ഡോ.കെ.എസ്.മനോജ് ഡോ.ആരിഫ, ഡോ.അച്യുത് ശങ്കര്‍ എസ്. നായര്‍. […]