കോട്ടയം ജില്ലയിൽ നാളെ (22/03/2024) കുമരകം, മണർകാട്, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22/03/2024) കുമരകം, മണർകാട്, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (22/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (22/03/24 )രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ , പൊൻപള്ളി ട്രാൻസ്ഫോമറുകളിൽ നാളെ (22.03.24) രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുളങ്ങരപ്പടി, മാവേലിപ്പാടം, ഇടത്തറക്കടവ് , ചൂരനോലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (22-03-2024) 9 മുതൽ 5 വരെയും ഉണ്ടക്കുരിശ്, ചേന്നമറ്റം, തെങ്ങണാ,PHC പുതുച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പാറാവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ 22-03-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, തൃക്കോം ടെംപിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും, ഇരുപതിൽചിറ ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലം പുരയിടം, കരിപ്പത്തികണ്ടം, ഭാഗങ്ങളിൽ നാളെ (22/03/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂവൻ തുരുത്ത് ഇൻഡസ്ട്രയിൽ എസ്റ്റേറ്റ് ഭാഗത്ത് നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാന്മല ജംഗ്ഷൻ, ആശുപത്രി, പാറയിൽ, കണ്ണംകുളം എന്നീ ഭാഗങ്ങളിൽ നാളെ (22/3/24)9 AM മുതൽ 5PM വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.