പൊളളുന്ന ചൂടില്‍ കോട്ടയം; താപനില വീണ്ടും 40 ഡിഗ്രിയിലേക്ക് ; ചൂട് അല്‍പം കൂടിയാലും കുഴപ്പമില്ല, മഴ പെയ്യാതിരുന്നാല്‍ മതിയെന്ന് നെല്‍ കര്‍ഷകര്‍; ചൂട്,ക്രമാതീതമായി വര്‍ധിച്ചതോടെ കര്‍ഷക ദുരിതവും  വര്‍ധിക്കുന്നു ; അടുത്തയാഴ്ച വേനല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പും 

സ്വന്തം ലേഖകൻ കോട്ടയം: പൊളളുന്ന ചൂടില്‍ കോട്ടയം. ചൂട് അല്‍പം കൂടിയാലും കുഴപ്പമില്ല, മഴ പെയ്യാതിരുന്നാല്‍ മതിയെന്നു നെല്‍ കര്‍ഷകര്‍.കൊയ്ത്തു നടക്കുന്ന പാടങ്ങളിലെ കര്‍ഷകര്‍ മഴ പെയ്യാത്തതിനാല്‍ ആശ്വസിക്കുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ നെല്ല് ഉണക്കാന്‍ പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നു പറയുന്നു. എങ്കിലും മഴ പെയ്താലുള്ള ദുരിതത്തിന്റെ അത്രയം വരില്ല ചൂടെന്നാണു കര്‍ഷകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊയ്ത്ത് സമയത്തുണ്ടായ ശക്തമായ മഴയില്‍ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണു സംഭവിച്ചത്. പല പാടശേഖരങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നു. അതേ സമയം ഇടവേളയ്ക്കു ശേഷം […]

കോട്ടയം ജില്ലയിൽ നാളെ (08/04/2024) പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 08/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്‌ഫോർമറിൽ നാളെ ( 08/04/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂത്തേടം, പങ്ങട ബാങ്ക് പടി,എൻ എസ് എസ്  […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ  കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ  കോട്ടയം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ് ഷാജി (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ […]

സജി മഞ്ഞക്കടമ്പന്റെ ഒഴുവിൽ ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനാക്കിയത് മോൻസ് ജോസഫിന്റെ താല്പര്യം അവഗണിച്ച്. പ്രിൻസ് ലൂക്കോസിനെ ചെയർമാൻ ആക്കണമെന്ന മോൻസിന്റെ നിലപാട് കോൺഗ്രസ് തള്ളി. കേരള കോൺഗ്രസ് തർക്കം മുന്നണിക്ക് നാണക്കേട് ഉണ്ടാക്കി എന്നും കോൺഗ്രസ്

കോട്ടയം: കേരള കോൺഗ്രസ് ജില്ല പ്രസിഡൻ‌റ് കൂടിയായ സജി മ‍ഞ്ഞക്കമ്പൻ രാജിവെച്ച ഒഴിവിലേക്ക് മോൻസ് ജോസഫിന്റെ നോമിനിയെ തള്ളി ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനായി നിയമിച്ച് യുഡിഎഫ് നേതൃത്വം തീരുമാനം കൈക്കൊണ്ടു. അഡ്വക്കറ്റ് പ്രിൻസ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കണമെന്ന മോൻസ് ജോസഫിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നൽകി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോൻസ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയോടുള്ള അതൃപ്തിയാണ് കോൺഗ്രസ് […]

കോട്ടയം ജില്ലയില്‍ താപനില 38.7 ഡിഗ്രി; വരും ദിവസങ്ങളില്‍ നാല്‍പ്പത് ഡിഗ്രി പിന്നിടുമെന്ന് വിലയിരുത്തല്‍; സംസ്ഥാനത്ത് ഏപ്രില്‍ കഠിന വരള്‍ച്ചയുടേത്; കടുത്ത ചൂടും അതിരൂക്ഷ ജലക്ഷാമവും നേരിടും….!

കോട്ടയം: ജില്ലയില്‍ താപനില 38.7 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയർന്നു. വരുംദിവസങ്ങളില്‍ കോട്ടയത്ത് ചൂട് 40 ഡിഗ്രി പിന്നിടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ദിവസമായി 38 ഡിഗ്രി താപനിലയാണു ജില്ലയിലുള്ളതെന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു. ഏപ്രില്‍ മാസം കഠിനമായ വരള്‍ച്ചമാസമായി മാറിയേക്കാമെന്നാണു കരുതുന്നത്. നെല്ലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള വിളകളുടെ ഉല്‍പാദനം കുറഞ്ഞേക്കാം. പസിഫിക് സമുദ്ര താപനില കൂട്ടുന്ന എല്‍നിനോയ്‌ക്കൊപ്പം പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ചേർന്നാണു ചൂടു രൂക്ഷമായി മാറിയതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇടയ്ക്ക് വേനല്‍ മഴ പെയ്‌തെങ്കിലും പിന്നാലെ ചൂട് കനത്തു. […]

കോട്ടയം അയർക്കുന്നത്ത് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കൂരോപ്പട സ്വദേശി അറസ്റ്റിൽ

അയർക്കുന്നം: മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2019 ൽ അമയന്നൂർ സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും അടക്കം ഒരുലക്ഷത്തി നാൽപതിനായിരം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി […]

ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവും; സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു: മോൻസ് ജോസഫ്

കോട്ടയം: സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചെന്ന് മോൻസ് ജോസഫ്. ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവുമാണ്. സജി മഞ്ഞക്കടമ്പനെ പൂർണമായും സഹകരിപ്പിച്ചും അംഗീകാരം നൽകികൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്. മുന്നണിയും, പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യമായി പോയി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം വരുന്നതും, മറു ചേരിയെ സഹായിക്കുന്നതുമായ തീരുമാനം വഞ്ചനാപരമാണ്. സജിയുടെ മുന്നണി വിടാനുള്ള സാഹചര്യം പരിശോധിക്കണം. അദ്ദേഹം ഉന്നയിച്ച പരാതികൾ ഒന്നും മുമ്പ് പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ, മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്. സജിയുടെ നീക്കത്തിനു […]

ആശങ്കയില്ല ; രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.

വടകര: രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. വടകരയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിന് പങ്കുണ്ട്. തനിക്ക് നല്‍കിയ സ്വീകരണ റോഡ് ഷോയില്‍ ലീഗിന്റെ പച്ചക്കൊടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ‘റെഡ് ബോയ്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഷാഫി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പരിഹാസം. പിന്നീട് ബിജെപി അനുഭാവികളടക്കം ഇതു പ്രചരിപ്പിച്ചു. ലീഗിന്റെ കൊടിയിലെ ഹരിത സ്വഭാവത്തിന് […]

തിരുവല്ലയിൽ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കോട്ടയം : വധശ്രമം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഗുണ്ട നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയില്‍ കാവില്‍ തെക്കേതില്‍ വീട്ടില്‍ അൻവർ ഹുസൈനെയാണ് (23) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുമല പള്ളി പെരുന്നാള്‍ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. മറ്റ് പ്രതികള്‍ മുമ്ബ് പിടിയിലായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ […]

ആറു മാസമായി വോൾട്ടേജ് ക്ഷാമം ; കടുതുരുത്തി കെ എസ് ഇ ബി ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം

കോട്ടയം : ആറുമാസമായുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ കുടുംബം.കോട്ടയം ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് കഴിഞ്ഞദിവസം രാത്രി മുഴുവൻ കടുത്തുരുത്തി കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആറുമാസമായി വോൾട്ടേജ് ക്ഷാമം ആരംഭിച്ചിട്ട്.ഇത്രയും കാലമായിട്ടും ഇത് പരിഹരിക്കാൻ ഒന്നും ചെയ്തിട്ടില്ല.വീട്ടിൽ പ്രായമായവരൊക്കെ ഉള്ളതാണ് അവർക്ക് ഇത് ധാരാളം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കുട്ടികൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായാണ് കുടുംബം പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തിയത്. കുട്ടികളെ ഓഫിസിനുള്ളില്‍ കിടത്തിയുറക്കിയശേഷം ബിബിനും ഭാര്യയും അവിടെയിരുന്ന് […]