play-sharp-fill
ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് നടന്ന അധിക്ഷേപം : സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് കോലം കത്തിച്ച് പ്രതിഷേധിച്ചു ; പട്ടികജാതി വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ്  രജിസ്റ്റർ ചെയ്യണമെന്നും ആവശ്യം ; സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : നാട്യകലാകാരനും അധ്യാപകനുമായ ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന് എതിരെ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് പ്രതിഷേധ മാർച്ചും കോലം കത്തിച്ച് പ്രകടനവും നടത്തി.

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്ക് എതിരെ പട്ടികജാതി/വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് കെ കെ സുരേഷ് ആവശ്യപ്പട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പട്ടികജാതി കമ്മീഷനും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌ പ്രവീൺ ജെയിംസ്, ടി എ കിഷോർ, വിനു ബേബി, പി സി രാജു, സിബി മാഞ്ഞൂർ തുടങ്ങിയവർ പ്രസംഗിച്ചു.