എം.സി.റോഡിൽ നീലിമംഗലത്ത് കാറുകളുടെ കൂട്ടിയിടി: 3 പേർക്ക് പരിക്ക്

എം.സി.റോഡിൽ നീലിമംഗലത്ത് കാറുകളുടെ കൂട്ടിയിടി: 3 പേർക്ക് പരിക്ക്

 

സ്വന്തം ലേഖകൻ
കോട്ടയം : എംസി.റോഡിൽ കുമാരനല്ലൂർ നീലിമംഗലം പാലത്തിന് സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. രണ്ട് ദിശകളിൽ നിന്നെത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു അമിത വേഗമാണ് ന്നപകടത്തിന് കാരണമെന്നു പറയുന്നു..

അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന രണ്ടുപേർക്കും നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കൈക്കും ഒരാളുടെ തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ തുടർച്ചയായി അപകടങ്ങൾ പെരുകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളുടെ അമിതവേഗവും ശ്രദ്ധ കുറവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഇരു യാത്രക്കാരും കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലാണ് .