കോട്ടയത്തെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പരാതി; വിജിലൻസ് സംഘം ഡിവൈഎസ്പിയുടെ വീട്ടിലെത്തി പരിശോധന നടത്തി

കോട്ടയത്തെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പരാതി; വിജിലൻസ് സംഘം ഡിവൈഎസ്പിയുടെ വീട്ടിലെത്തി പരിശോധന നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി ഇ പി റെജി അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതായി സർക്കാരിന് പരാതി.

പരാതിയുടെ
അടിസ്ഥാനത്തിൽ
ഇ പി റെജിയുടെ പൊൻകുന്നത്തുള്ള വീട്ടിലെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരാണ് പിഡബ്ല്യുഡി എൻജിനീയറെയുമായി റജിയുടെ വീട്ടിലെത്തി
വീടിൻ്റെ വാലുവേഷൻ അടക്കം എടുത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെജി മണിമലയിൽ സിഐ ആയിരിക്കേ എരുമേലി പോലീസ് സ്റ്റേഷനിൽ നടന്ന പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നിലവിൽ സസ്പെൻഷനിലാണ്. കോട്ടയം ഡിസിആർബി ഡിവൈഎസ്പി ആയിരിക്കേയാണ് റെജി സസ്പെൻഷനിലായത്

2016 നവംബർ പതിനൊന്നിന് എരുമേലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൻ്റെ അന്വേഷണം മണിമല സിഐ ആയിരുന്ന റജി പതിമൂന്നാം തീയതി ഏറ്റെടുത്തു. തുടർന്ന് പതിനാലാം തീയതി പെൺകുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. നവംബർ പതിനൊന്നിന് ലഭിച്ച പരാതിയിൽ എഫ്ഐആർ ഇട്ട് നവംബർ മുപ്പതിന് തന്നെ ഇരുപത് ദിവസം കൊണ്ട് തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കി കോടതിക്ക് റിപ്പോർട്ട് നല്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റജി.

പരാതി ലഭിക്കുമ്പോൾ എട്ട് മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ രക്തസാമ്പിളുകൾ പരിശോധിക്കാനോ ഡിസംബർ അഞ്ചിന് പ്രസവിച്ച പെൺകുട്ടിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ ശേഖരിക്കാനോ, പരിശോധനക്കയക്കാനോ ഇ പി റജി തയ്യാറായില്ല. കേസന്വേഷണത്തിൽ വിഴ്ച വരുത്തിയതിനാണ് കോട്ടയം ഡിസിആർബി ഡിവൈഎസ്പി ആയിരിക്കേ ഇ.പി റജി സസ്പെൻഷനിലായത്.

ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഇ പി റജിക്ക് വിജിലൻസ് പരിശോധനയും തുടർന്നുണ്ടായേക്കാവുന്ന കേസും തുടർ നടപടികളും വിരമിക്കലും തുടർന്നുള്ള പെൻഷൻ ആനുകൂല്യങ്ങളെയും അടക്കം ബാധിക്കും