തെരഞ്ഞെടുപ്പ് പ്രചരണവും കുടുംബയോഗങ്ങളും സജീവമാക്കി ഇടതുമുന്നണി ; വോട്ടർമാരെ കണ്ട് വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി തോമസ് ചാഴികാടൻ 

തെരഞ്ഞെടുപ്പ് പ്രചരണവും കുടുംബയോഗങ്ങളും സജീവമാക്കി ഇടതുമുന്നണി ; വോട്ടർമാരെ കണ്ട് വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി തോമസ് ചാഴികാടൻ 

കോട്ടയം : അണികൾക്ക് ആവേശം പകർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. മണ്ഡലം കൺവൻഷനുകൾ പൂർത്തീകരിച്ചതിന് പിന്നാലെ കുടുംബയോഗങ്ങൾ സജീവമാക്കിയിരിക്കുകയാണ് ഇടതുമുന്നണി.

പ്രചരണത്തിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും കുടുംബയോഗങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെ പോഷക, ബഹുജനസംഘടനകളുടെ സമ്മേളനങ്ങളും ആരംഭിച്ചിട്ടുണ്ട്.

മണ്ഡലത്തിലൂടനീളം പ്രചരണവുമായി ബന്ധപ്പെട്ട് എത്തുന്ന സ്ഥാനാർത്ഥി കുടുംബയോഗങ്ങളിലും ഓടിയെത്തിയത് അണികളിൽ ആവേശം പകർന്നു. തോമസ് ചാഴികാടൻ എംപിയായി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇടതുമുന്നണിയുടെ പ്രചരണം. അഞ്ച് വർഷത്തിനുള്ളിൽ എല്ലാപഞ്ചായത്തുകളിലും ഒരു വികസനപദ്ധതിയെങ്കിലും എത്തിച്ചിട്ടുണ്ടെന്നത് തോമസ് ചാഴിക്കാടൻ്റ പ്രചരണത്തിന് മുൻതൂക്കം നൽകുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും തോമസ് ചാഴികാടന് പലയിടങ്ങളിലും നാട്ടുകാർ രാഷ്ട്രീയം മറന്ന് സ്വീകരണമൊരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇനി ബൂത്ത്തല കൺവൻഷനുകളും ആരംഭിച്ച് സാധാരണപ്രവർത്തകരെയടക്കം പ്രചരണരംഗത്തിറക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി നേതൃത്വം.