വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന ; വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പിടികൂടി ; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി (41) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് (28.04.2024) 11.00 മണിയോടുകൂടി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച […]

കെഎസ്ആർടിസിയുടെ വിനോദയാത്ര : കാഴ്ചകൾ തേടി എരുമേലിയിൽ നിന്ന് മുന്നാറിലേക്ക് ; ടൂറിസം സാധ്യതകൾ കൂടുതൽ

  എരുമേലി: കെ.എസ്. ആർ.ടി.സി യുടെ ഉല്ലാസയാത്ര ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായതോടുക്കൂടി പുതിയ റൂട്ടിലും ആനവണ്ടി സർവീസ് തുടങ്ങി.   എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം ആണ് ഇപ്പോൾ ലഭിക്കുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികെയെത്തി.   ആദ്യ യാത്രയിൽ 46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന […]

ആലപ്പുഴയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി: സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ യാത്രക്കാരെ രക്ഷപ്പെടുത്തി.

  ആലപ്പുഴ: ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് നിഗമനം. ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോർട്ടിൽ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ട് ആണ് മുങ്ങിയത്.

തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോല ഘോഷയാത്ര ഭക്തിനിർഭരമായി.

  തുറുവേലിക്കുന്ന്: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോലഘോഷയാത്ര ഭക്തിനിർഭരമായി. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് കെ. ആനന്ദരാജൻ ചെമ്പോല ഘോഷയാത്രഫ്ലാഗ് ചെയ്തു. തോട്ടാറമിറ്റം ദേവീക്ഷേത്രം, അരീക്കുളങ്ങര ദേവീക്ഷേത്രം, ചാലപ്പറമ്പ് ഗുരുമന്ദിരം, വൈക്കം ടൗൺ ഗുരുമന്ദിരം, ആറാട്ടുകുളങ്ങര എസ് എൻ ഡി പി ശാഖാ യോഗം, കൊടിയാട് കെ പി എം എസ് ശാഖ യോഗം, പടിഞ്ഞാറെക്കര കെ പി എം എസ്ശാഖ യോഗം, പടിഞ്ഞാറെക്കര ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു […]

ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

  മുംബൈ: ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മുംബൈയില്‍ 12 പേര്‍ ആശുപത്രിയില്‍. മുംബൈയിലെ ഗോര്‍ഗാവില്‍ സന്തോഷ് നഗര്‍ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം. വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ 12 പേരില്‍ 9 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വഴിയരികിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരികാസ്വസ്ഥ്യതകള്‍ നേരിട്ടത്. അതിനിടയില്‍ പുനെയിലെ ഖേദ് ടെഹ്സിലിലെ കോച്ചിങ് സെന്ററിലെ […]

കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു: നാളെ യൂത്ത് കോൺഗ്രസ് മാർച്ച്

  തിരുവന്തപുരം :മേയർ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി. സീബ്ര ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇതോടെ കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്പോരിൽ മേയറുടെ വാദം പൊളിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോഴും, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആര്യ ആവർത്തിച്ചത്. അതേസമയം, ബസ് തടയുന്നതിനു വേണ്ടിയാണ് കാർ മുന്നിലിട്ടതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തിരുവനന്തപുരം മേയർആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ യൂത്ത് കോൺ. പ്രവർത്തകർ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

വയലാർ ,ദേവരാജൻ , യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന “സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം ബന്ധുരേ രാഗബന്ധുരേ നീ എന്തിനീ വഴി വന്നു എനിക്കെന്ത് നൽകാൻ വന്നു….” എന്ന വരികൾ മനസ്സിലുണർത്തിയ മാസ്മരിക ഭാവങ്ങൾ പറഞ്ഞറിയിക്കാനേ വയ്യ … എത്ര സുന്ദരമായ കൽപ്പനകളാണ് വയലാർ ഈ ഗാനത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.

  കോട്ടയം: 1951-ൽ പുറത്തുവന്ന ” ജീവിതനൗക “എന്ന ചിത്രത്തോടെയാണ് മലയാളത്തിൽ ചലച്ചിത്രഗാനങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത്. പക്ഷേ ആ പാട്ടിലെ സംഗീതമെല്ലാം ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും കടമെടുത്ത ഈണങ്ങളിലായിരുന്നു . മലയാളത്തിന്റെ മണവുമായെത്തിയ “നീലക്കുയിലി ” ലെ തേനൂറുന്ന ഗാനങ്ങൾ കേരളം മൂളി നടക്കാൻ തുടങ്ങിയതോടെ ചലച്ചിത്രഗാനങ്ങളുടെ വസന്തകാലം ആരംഭിക്കുകയായി… അതോടെ ചലച്ചിത്രഗാനങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾക്കും ഒട്ടനവധി പ്രേക്ഷകരുണ്ടായി തുടങ്ങി . കൃത്യമായ രേഖകളൊന്നുമില്ലെങ്കിലും “ജീവിതനൗക “യിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും കൊച്ചു മകളും കൂടി പാടിയഭിനയിച്ച “ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദ […]

അതിരമ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടത്തി: പോലീസ് അന്വേഷണം ആരംഭിച്ചു.

  അതിരമ്പുഴ: അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായി.കഴിഞ്ഞ 20ന് രാത്രിയില്‍ മാർക്കറ്റിന്സമീപത്തെവീ ട്ടില്‍നിന്ന് സ്കൂ ട്ടർ മോഷണം പോയി. 26-ന് രാത്രിയില്‍ഈസ്കൂ ട്ടർ വീ ടിനു സമീപം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഉള്‍പ്പെടെ നശിപ്പി ച്ചി രുന്നു. അന്ന് രാത്രിയില്‍ പച്ചക്കറി മാർക്കറ്റിലെ മൂന്നു കടകളില്‍ മോഷണശ്രമവും നടന്നു. സ്കൂ ട്ടർ ഉപേക്ഷി ച്ച വഴിയില്‍ തന്നെ ഇന്നലെ രാവിലെ ഒരു ബൈക്ക്കണ്ടെത്തി. ഓണംതുരുത്ത് കോളനിക്ക്സമീപമുള്ള വീ ട്ടില്‍നിന്ന് സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ച […]

കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കം

  കണ്ണൂർ: കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. ഇവർക്ക് നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. മൂന്നു […]

ജാക്കി തെന്നി കാർ തലയിൽ വീണു: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു

  കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീണത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമാമസ്ജിദിൽ നടക്കും. പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് […]