വയലാർ ,ദേവരാജൻ , യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന  “സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം ബന്ധുരേ രാഗബന്ധുരേ നീ എന്തിനീ വഴി വന്നു എനിക്കെന്ത് നൽകാൻ വന്നു….”  എന്ന വരികൾ മനസ്സിലുണർത്തിയ മാസ്മരിക ഭാവങ്ങൾ പറഞ്ഞറിയിക്കാനേ വയ്യ … എത്ര സുന്ദരമായ കൽപ്പനകളാണ് വയലാർ ഈ ഗാനത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.

വയലാർ ,ദേവരാജൻ , യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന “സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം ബന്ധുരേ രാഗബന്ധുരേ നീ എന്തിനീ വഴി വന്നു എനിക്കെന്ത് നൽകാൻ വന്നു….” എന്ന വരികൾ മനസ്സിലുണർത്തിയ മാസ്മരിക ഭാവങ്ങൾ പറഞ്ഞറിയിക്കാനേ വയ്യ … എത്ര സുന്ദരമായ കൽപ്പനകളാണ് വയലാർ ഈ ഗാനത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.

 

കോട്ടയം: 1951-ൽ പുറത്തുവന്ന
” ജീവിതനൗക “എന്ന ചിത്രത്തോടെയാണ് മലയാളത്തിൽ ചലച്ചിത്രഗാനങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത്.

പക്ഷേ ആ പാട്ടിലെ സംഗീതമെല്ലാം ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും കടമെടുത്ത ഈണങ്ങളിലായിരുന്നു .
മലയാളത്തിന്റെ മണവുമായെത്തിയ “നീലക്കുയിലി ” ലെ തേനൂറുന്ന ഗാനങ്ങൾ കേരളം മൂളി നടക്കാൻ തുടങ്ങിയതോടെ ചലച്ചിത്രഗാനങ്ങളുടെ വസന്തകാലം ആരംഭിക്കുകയായി…
അതോടെ
ചലച്ചിത്രഗാനങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾക്കും ഒട്ടനവധി പ്രേക്ഷകരുണ്ടായി തുടങ്ങി .
കൃത്യമായ രേഖകളൊന്നുമില്ലെങ്കിലും “ജീവിതനൗക “യിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും കൊച്ചു മകളും കൂടി പാടിയഭിനയിച്ച

“ആനത്തലയോളം
വെണ്ണ തരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് …”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന ഗാനത്തിന്റെ രംഗാവിഷ്കാരമായിരുന്നത്രേ
ആ കാലത്ത് കേരളത്തിൽ ഏറ്റവും ജനപ്രീതി നേടിയെടുത്തതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
പിന്നാലെ വന്ന നീലക്കുയിലിലെ

“എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ്
കല്ലാണ് നെഞ്ചിലെന്ന് ….”
എന്ന ഗ്രാമവിശുദ്ധിയുടെ
പ്രതീകമായ ഗാനത്തിനും അരങ്ങിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാൽ രംഗാവിഷ്ക്കരണത്തിൽ റെക്കോർഡുകൾ ഭേദിച്ചത്
1962-ൽ അരങ്ങിലെത്തിയ തോപ്പിൽ ഭാസിയുടെ “അശ്വമേധം” എന്ന നാടകത്തിൽ കെ എസ് ജോർജ് പാടിയ

“പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല …”

എന്ന ഗാനമായിരുന്നു .
കലാ സാംസ്കാരിക സംഘടനകളിലും യുവജനോത്സവ വേദികളിലും മറുനാടൻ മലയാളി സംഘടനകളിലുമൊക്കെയായി
ഈ നാടക ഗാനത്തിന്റെ രംഗവേദിയാവിഷ്ക്കരണത്തിന് കിട്ടിയ സ്വീകാര്യത അത്ഭുതാവഹമായിരുന്നു …
ചലച്ചിത്രഗാനങ്ങൾ ദൃശ്യചാരുതയോടെ അരങ്ങിലെത്തുമ്പോൾ പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചിരുന്നത് നൃത്ത ഗാനങ്ങളോ ഹാസ്യഗാനങ്ങളോ ആയിരിക്കും .
1972 – ൽ തിയേറ്ററുകളിലെത്തിയ “മയിലാടുംകുന്ന് “എന്ന ചിത്രത്തിൽ സി ഒ ആന്റോയും ലതാരാജുവും പാടിയ

“പാപ്പി അപ്പച്ചാ
അപ്പച്ചനോടോ
അമ്മച്ചിയോടൊ
പാപ്പിക്ക് സ്നേഹം …..”

എന്ന ഹാസ്യഗാനം ഇത്തരത്തിൽ വമ്പിച്ച ജനപ്രീതി നേടിയെടുക്കുകയും അക്കാലത്ത് ഒട്ടേറെ രംഗവേദികളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു.
ചിത്രകലാകേന്ദ്രത്തിന്റെ ബാനറിൽ പുറത്തുവന്ന “മയിലാടുംകുന്ന് “എന്ന ചിത്രത്തിന്റെ സംവിധായകൻ
എസ് ബാബു ആയിരുന്നു.
സംവിധാന മേൽനോട്ടം
കെ എസ് സേതുമാധവനും .
സംവിധാനവും സംവിധാന മേൽനോട്ടവും ടൈറ്റിലിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രവും ഇതാണെന്ന് തോന്നുന്നു.

മുട്ടത്തുവർക്കിയുടെ ഗ്രാമ സ്പന്ദനങ്ങൾ തുടിക്കുന്ന കഥയ്ക്ക് കെ ടി മുഹമ്മദാണ് തിരക്കഥയെഴുതിയത് .
വയലാർ ദേവരാജൻ ടീം സംഗീതവിഭാഗം കൈകാര്യം ചെയ്തു..
പ്രേംനസീർ ,ജയഭാരതി ,
കെ പി ഉമ്മർ , സുജാത ,അടൂർ ഭാസി , ശങ്കരാടി , മുതുകുളം രാഘവൻ പിള്ള തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ മറ്റൊരു ഗാനവും വളരെ പ്രശസ്തി നേടുകയുണ്ടായി.
വയലാർ ,ദേവരാജൻ ,
യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന
ഒരു മലയോര ഗ്രാമത്തിന്റെ ശാലീന സൗന്ദര്യം തുളുമ്പി നിൽക്കുന്ന

“സന്ധ്യമയങ്ങും നേരം
ഗ്രാമചന്ത പിരിയും നേരം
ബന്ധുരേ രാഗബന്ധുരേ
നീ എന്തിനീ വഴി വന്നു
എനിക്കെന്ത് നൽകാൻ വന്നു….”

എന്ന വരികൾ മനസ്സിലുണർത്തിയ മാസ്മരിക ഭാവങ്ങൾ പറഞ്ഞറിയിക്കാനേ വയ്യ …
എത്ര സുന്ദരമായ കൽപ്പനകളാണ് വയലാർ
ഈ ഗാനത്തിൽ എഴുതിച്ചേർത്തിരിക്കുന്നതെന്നു നോക്കൂ .

” കാട്ടുതാറാവുകൾ
ഇണകളെ തിരയും കായലിനരികിലൂടെ
കടത്തുതോണികളിൽ
ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ
തനിച്ചുവരും താരുണ്യമേ എനിക്കുള്ള പ്രതിഫലമാണോ
നിന്റെ നാണം. …..”

വയലാറിന് മാത്രം എഴുതാൻ കഴിയുന്ന ശൃംഗാര ഭാവനകൾക്ക് ദേവരാജൻ മാസ്റ്റർ നൽകിയ അനുപമയായ സംഗീതവും ഗ്രാമ വിശുദ്ധിയുടെ പ്രണയഭാവമറിഞ്ഞുകൊണ്ടുള്ള യേശുദാസിന്റെ ആലാപനവും അതോടൊപ്പം ഈ ഗാന രംഗത്ത് പ്രേംനസീറിനോടൊപ്പം പ്രത്യക്ഷപ്പെട്ട ജയഭാരതിയുടെ നാണത്തിൽ വിരിയുന്ന കവിൾത്തടവും പൂനിലാവു പോലെയുള്ള പുഞ്ചിരിയുമൊക്കെ ഒരു തലമുറ ഇന്നും ആവേശപൂർവ്വം മനസ്സിൽ താലോലിക്കുന്നുണ്ട് .
മയിലാടും കുന്നിലെ
മറ്റൊരു ഹിറ്റ് ഗാനമായിരുന്നു സുശീലയും മാധുരിയും പാടിയ

“മണിച്ചിക്കാറ്റേ
നുണച്ചിക്കാറ്റേ
മയിലാടും കുന്നിലെ
കൊതിച്ചി കാറ്റേ
ഉണ്ണാൻ വാ
ഉറങ്ങാൻ വാ
ഊഞ്ഞാലാടാൻ വാ …”

സുശീലയും മാധുരിയും ഒന്നിച്ച എല്ലാ പാട്ടുകളും എക്കാലത്തും നിത്യ ഹരിതമായി നിലനിൽക്കുന്നുണ്ടല്ലോ….?

“താലി കുരുത്തോല
പീലി കുരുത്തോല …..” (പി ലീല ) “ഈശോ മറിയം
ഔസേപ്പേ …. ” (പി സുശീല ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1972 ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തിയ “മയിലാടുംകുന്ന് ” എന്ന ചിത്രം
52 വർഷം പൂർത്തിയാക്കിയിരിക്കുന്നു ..
)