കാനഡയിൽ മലയാളി യുവതിയെ കൊന്ന ഭർത്താവ് ഇന്ത്യയിലെ ഒളിത്താവളത്തിൽ: ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരകോടിയുമായാണ് കൊലയാളി മുങ്ങിയത്: കേരളാ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്: കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശി ഡോണ.

  ചാലക്കുടി: കാനഡയില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി ഭര്‍ത്താവ് ഇന്ത്യയിൽ. അന്വേഷണം ഊര്‍ജിതമാക്കി കേരളപൊലീസ് ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയില്‍ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ലായിരുന്നു. ഡോണയുടെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. […]

മണ്ണിടിച്ചില്‍ ഭീഷണിക്ക് പരിഹാരം കാണണം; വീടിന് സുരക്ഷ നല്‍കാനുള്ള കളക്ടറുടെ ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി; ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടി കോട്ടയം ചിറക്കടവ് സ്വദേശി സാബുവും കുടുംബവും

കോട്ടയം: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണ് കോട്ടയത്തെ ഒരു കുടുംബം. ഈ കുടുംബത്തിന്‍റെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും വർഷങ്ങള്‍ കഴിയുമ്പോഴും ഇവരുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണിക്ക് പരിഹാരം കാണാൻ കളക്ടർ നല്‍കിയ ഉത്തരവ് നടപ്പിലാകാത്തതാണ്, കോട്ടയം ചിറക്കടവിലെ സാബുവിനെയും കുടുംബത്തിനെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പണമില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഈ മഴക്കാലത്ത് കോട്ടയം ജില്ലയില്‍ ഏറ്റവുമാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്ന കുടുംബമാണ് ചിറക്കടവിലെ സാബുവിന്റേത്. […]

ബിലീവേഴ്സ് ചര്‍ച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ; ഇന്ന് തിരുവല്ലയില്‍ പൊതുദര്‍ശനം

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 9 മണി മുതല്‍ നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കണ്‍വെൻഷൻ സെന്ററിലാണ് പൊതുദർശനം. പള്ളിയിലേക്ക് വിലാപ യാത്രയായി പോയ ശേഷം നാളെ 11 മണിയോടെ കബറടക്ക ചടങ്ങുകള്‍ തുടങ്ങും.

വൈക്കം കായലോരത്തെ കൂറ്റൻ നാഴികമണി ശില്പം കാറ്റില്‍ മറിഞ്ഞു; ഇരുമ്പ് തൂണുകള്‍ തുരുമ്പിച്ച്‌ ജീർണിച്ച നിലയിൽ; അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി

വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കിന് സമീപം കായലില്‍ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു. വൈക്കത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകർന്നിരുന്ന കൂറ്റൻ നാഴികമണി ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്. കൊച്ചി ബിനാലെയോട നുബന്ധിച്ച്‌ കോതനല്ലൂർ സ്വദേശിയായ ശില്പി ജിജി സ്കറിയ നിർമിച്ച കൂറ്റൻ നാഴിക മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. ഇരുമ്പ് തൂണുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമിച്ചിട്ടുള്ളത്. മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിന്‍റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ […]

കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ റോഡ് നിർമ്മാണം; പിന്നീട് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും; ശേഷം തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും; റോഡ് കുളംതോണ്ടാൻ കച്ചക്കെട്ടി വാട്ടർഅതോറിട്ടി; ദേശീയപാതയില്‍ കെ.വി.എം.എസ്.കവലയില്‍ കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്; ദുരിതം പേറി യാത്രക്കാർ

പൊൻകുന്നം: കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ നിർമ്മിച്ച റോഡ് കുളംതോണ്ടാൻ വാട്ടർഅതോറിട്ടി വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. ജനം ഇങ്ങനെ ചോദിച്ച്‌ തുടങ്ങിയാല്‍ കുറ്റം പറയാനാകില്ല. ദേശീയപാതയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാട്ടർഅതോറിട്ടിയുടെ ക്രൂരവിനോദം. പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും. അത് കഴിഞ്ഞാല്‍ തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും. ഇതിന്റെ ദുരിതം പേറുന്നത് യാത്രക്കാരാണ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടമുറപ്പാണ്. കെ.വി.എം.എസ്.കവലയില്‍ പൈപ്പ് സ്ഥാപിച്ചിടത്ത് മണ്ണിട്ട് മൂടിയ ഭാഗത്താണ് ഇപ്പോള്‍ അപകടസാദ്ധ്യത. മഴവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ച്‌ റോഡിലൂടെ പരന്നൊഴുകുകയാണ്. കെ.വി.എം.എസ്.ജംഗ്ഷൻ മുതല്‍ ഇൻഡ്യൻ ഓയില്‍ പമ്പ് വരെ റോഡിലൂടെ […]

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് വിലക്ക്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും 23 വരെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 22 വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും 22ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ടാണ്. തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]

കാഞ്ഞിരപ്പള്ളിയിൽ രാത്രി മുറിക്കുള്ളില്‍ കയറി വാതിലടച്ച്‌ കുറ്റിയിട്ട് രണ്ട് വയസ്സുകാരി; വാതിലില്‍ മുട്ടിയിട്ടും വിളിച്ചിട്ടും ശബ്ദിക്കാതിരുന്നതോടെ പരിഭ്രാന്തരായി വീട്ടുകാര്‍; അഗ്നിരക്ഷാസേന എത്തി പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച…!

കാഞ്ഞിരപ്പള്ളി: രാത്രി മുറിക്കുള്ളില്‍ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു കുറ്റിയിട്ടു. എത്ര ശ്രമിച്ചിട്ടും മുറി തുറക്കാൻ കഴിയാതെ വന്നതോടെ പുറത്തു നിന്ന വീട്ടുകാർ പരിഭ്രാന്തിയിലായി. ഒച്ചത്തില്‍ വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും കുട്ടി അനങ്ങിയതുമില്ല. ജനാലകള്‍ എല്ലാം അടച്ച മുറിക്കുള്ളില്‍ ഇരുന്ന കുട്ടിയെ കാണാനോ ഒച്ച കേള്‍ക്കാനൊ കഴിയാതെ വന്നതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയൈ വിവരം അറിയിച്ചു. അഗ്നിരക്ഷാ അംഗങ്ങളെത്തി പൂട്ടു പൊളിച്ചു അകത്തു കയറിയപ്പോള്‍ കണ്ടതാവട്ടെ കുഞ്ഞ് സുഖമായി ഉറങ്ങുന്ന കാഴ്ച. സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി പത്തോടെ കുടുംബാംഗങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ സംഭവം […]

വൈക്കത്ത് ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകര്‍ന്നുവീണു

കോട്ടയം: വൈക്കത്ത് ശക്തമായ ഇടിമിന്നലില്‍ ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നുവീണു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലില്‍ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലാണ് സംഭവം. അപകടം നടന്ന മുറിയില്‍ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ ; കോട്ടയം ജില്ലയില്‍ 32 സർക്കാർ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിത്തുടങ്ങി. ഈ ആശുപത്രികളില്‍ ഒ.പി രജിസ്‌ട്രേഷൻ, പ്രീ ചെക്ക്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും. തുടർന്നുള്ള ചികിത്സകള്‍ക്കും ഇ-ഹെല്‍ത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി […]

കോട്ടയം ജില്ലയിൽ നാളെ (20 / 05/2024) കുമരകം, മണർകാട്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (20/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളിക്കാട്, പട്ടട, കണിയാന്തറ, പുത്തൻപള്ളി, അറ്റാമംഗലം, ഇടവട്ടം എന്നി ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 20/05/2024) രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള BTS ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശSNDP , കരിമാങ്കാവ്, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, […]