Spread the love

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

video
play-sharp-fill

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി
തെന്നി കാർ ഫിറോസിന്റെ തലയിലേക്ക്
വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ തലക്ക്
ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖബറടക്കം
ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമാമസ്ജിദിൽ നടക്കും.

പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.