പാലായിൽ ആക്രി സാധനങ്ങൾ മോഷ്ടിച്ചു; വള്ളിച്ചിറ സ്വദേശി അറസ്റ്റിൽ

പാലാ: ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാൽ വീട്ടിൽ സാജു ജോസഫ് (46) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുടക്കച്ചിറ സ്വദേശിയുടെ വീടിന്റെ മുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, പിവിസി പൈപ്പ് മുതലായ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ […]

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം ; എരുമേലി സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചേനപ്പാടി ഭാഗത്ത് പൈക്കാട്ട് വീട്ടിൽ സച്ചു സത്യൻ (25) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് പതിമൂന്നാം തീയതി രാത്രി 8: 30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ വിഴിക്കത്തോട് ഭാഗത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് മകരവിളക്കിനോടനുബന്ധിച്ച് വിഴിക്കത്തോട് ഭാഗത്തെ ഹോട്ടലിന്‌ മുന്‍വശം അലങ്കാര പണികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയം സ്കൂട്ടറിൽ എത്തിയ ആക്രമികൾ യുവാവിന്റെ […]

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇ ഡി ആവശ്യം സുപ്രീം കോടതി തള്ളി:

  സ്വന്തം ലേഖകൻ ഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ:

  തിരുവനന്തപുരം: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നുംരാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. മറുപടി പറയേണ്ട മുഖ്യമന്ത്രി നിയമസഭയില്‍ പോലും വന്നില്ല; അന്വേഷണത്തിന് 8 മാസത്തെ സാവകാശം നല്‍കിയത് ബി.ജെ.പി – സി.പി.എം സെറ്റില്‍മെന്റിന്റെ ഭാഗമാണ്.യു.ഡി.എഫ് മറ്റു നിയമ നടപടികള്‍ ആലോചിക്കു മെന്നുംവി ഡി സതീശൻപറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കും മുഖ്യമന്ത്രിക്കും എതിരെ രണ്ട് സ്റ്റ്യാറ്റൂട്ടറി അതോറിട്ടികളുടെ കണ്ടെത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളില്‍ […]

ചൂരക്കുളങ്ങര റോഡ് ഉപരോധം; റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ആർ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

ഏറ്റുമാനൂർ ചൂരക്കുളങ്ങര റസിഡൻറ് സ് അസോസ്സിയേഷൻ CRA യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത ചൂരക്കുളങ്ങര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധ പ്രതിഷേധ സമരം നടത്തി. CRA പ്രസിഡൻറ് ഒ ആർ ശ്രീകുമാർ നേതൃത്വം കൊടുത്ത് ജോ. സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ പ്രതിഷേധ സമരം ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊ.ഹേമന്ദ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സമരത്തിൽ പങ്കാളികളായി ഏറ്റുമാനൂരപ്പൻ കോളേജ്‌ അധ്യാപകർ, കുട്ടികൾ വിവിധ സാമൂഹ്യ സമുദായ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ശ്രീ റ്റി.കെ […]

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് സർക്കാർ ഏറ്റെടുക്കുന്നു:

  സ്വന്തം ലേഖകൻ ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് റവന്യൂവകുപ്പ് ഏറ്റെടുത്തേക്കും. അമ്പലപ്പുഴ വില്ലേജ് ഓഫീസാക്കാന്‍ വേണ്ടിയാണ് സ്ഥലവും വീടും ഏറ്റെടുക്കുക. 20 സെന്റോളം സ്ഥലത്തുള്ള ഈ വീട് നാല് പതിറ്റാണ്ടായി അനാഥാവസ്ഥയിലാണ്. താൻ മരിച്ചുവെന്ന് വരുത്തിതീർത്ത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി തൻ്റെ രൂപസാദൃശ്യള്ള ചാക്കോ എന്നയാളെ കണ്ടെത്തി കാറിലിട്ട് ചുട്ടുകൊന്നത് കേസായതോടെയാണ് കുറുപ്പ് നാടുവിട്ടുപോയത്. 1984 ജനുവരി 22നാണ് സംഭവം നടന്നത്. കേസ് വന്നതോടെ വീടും സ്ഥലവും മാവേലിക്കര കോടതിയുടെ കൈവശമായി. സ്വത്ത്‌ സ്വന്തമാക്കാന്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചെങ്കിലും […]

ക്രിസ്മസ് ബമ്പർ 20 കോടി ലഭിച്ച ഭാഗ്യവാൻ പോണ്ടിച്ചേരി സ്വദേശി: ടിക്കറ്റെടുത്തത് ശബരിമലയിൽ പോകാൻ വന്നപ്പോൾ:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്മസ് – പുതുവര്‍ഷ ബമ്പര്‍ നേടിയ ഇരുപതുകോടിയുടെ മഹാഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാന ലഭിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്. 45 […]

ഉമ്മ” ഹിറ്റായതോടെ തയ്യൽക്കടക്കാരനെ ഉദയാ സ്റ്റുഡിയോയിൽ നിന്ന് വിട്ടില്ല: ഇദ്ദേഹമാണ് പിന്നീട് വടക്കൻ പാട്ട്കഥകളിലെല്ലാം തിരക്കഥ രചിച്ചത്. ആരായിരിക്കാം ആ തയ്യൽ കടക്കാരൻ:

സ്വന്തം ലേഖകൻ കോട്ടയം: ജനശ്രദ്ധ നേടിയ കഥകൾ , നാടകങ്ങൾ, ചരിത്രങ്ങൾ, സമകാലിക സംഭവങ്ങൾ, കവിതകൾ, നോവലുകൾ എല്ലാം തെരഞ്ഞുപിടിച്ച് ചലച്ചിത്രങ്ങളാക്കി വമ്പൻ വിജയമാക്കുന്നതിൽ എന്നും വളരെ ശ്രദ്ധാലുവായിരുന്നു ഉദയായുടെ ജീവാത്മാവായിരുന്ന കുഞ്ചാക്കോ മുതലാളി. മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു വ്യത്യസ്ത കഥ ചലച്ചിത്രമാക്കിയാൽ വിജയിക്കും എന്നുള്ള കണക്കുകൂട്ടലിലാണ് വായനക്കാരെ വളരെയധികം ആകർഷിച്ച മൊയ്തു പടിയത്തിന്റെ ” ഉമ്മ “എന്ന നോവൽ സിനിമയാക്കാൻ ഉദയ തീരുമാനിച്ചത് . രണ്ടു മൂന്നു പേർ തിരക്കഥയെഴുതിയെങ്കിലും കുഞ്ചാക്കോയ്ക്ക് അതൊന്നും ബോധിച്ചില്ല. അപ്പോഴാണ് ആലപ്പുഴ കാഞ്ഞിരംചിറയിൽ തയ്യൽക്കട നടത്തുന്ന […]

പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു:

  ഡൽഹി: പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ അർബുദ ബാധയെ തുടർന്നാണ് അന്ത്യം. 32 വയസായിരുന്നു. ഇന്നലെ രാത്രിയോടെ പൂനം മരണത്തിനു കീഴടങ്ങിയതായി ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് വാർത്ത എത്തിയത്. വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മാനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും: 

  സ്വന്തം ലേഖകൻ കോഴിക്കോട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​ഞ്ചു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 2,80,000 പി​ഴ​യും ശി​ക്ഷ. ന​രി​ക്കു​നി വ​രി​ങ്ങ​ലോ​റ​മ്മേ​ൽ ദി​നേ​ശ​നെ​യാ​ണ് (50) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം 57 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ചെ​ങ്കി​ലും ത​ട​വ് ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ സം​ഖ്യ​യി​ൽ​നി​ന്ന് 200000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​വും 10 മാ​സ​വും കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ […]