കേടില്ലാത്ത പല്ലുകള്‍ക്കു കേടുവരുത്തിയ കോട്ടയം കാനൻ ദന്തല്‍ ക്ലിനിക്കിലെ ദന്ത ഡോക്ടര്‍ക്കെതിരെ പരാതി ; അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

സ്വന്തം ലേഖകൻ  കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികില്‍സ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ക്കു കേടുവരുത്തിയെന്ന പരാതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ […]

പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ ഗോവയിൽ നിന്നും പിടികൂടി തൃക്കൊടിത്താനം പോലീസ്

സ്വന്തം ലേഖകൻ തൃക്കൊടിത്താനം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുദേവൻ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതി പുലർച്ചെ 1:30 മണിയോടുകൂടി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെളുപ്പിനെ പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ ഗൃഹനാഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ […]

ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധം ; തലയാഴം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി വൈക്കം പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്പ് വീട്ടിൽ അർജുൻബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടിൽ ജയശങ്കർ (22), തലയാഴം ആലത്തൂർ ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ സേതുകൃഷ്ണൻ (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് തലയാഴം സ്വദേശിയായ യുവാവിനെ കഴിഞ്ഞമാസം 29 ആം തീയതി രാത്രി 10 മണിയോടുകൂടി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊതവറ ശ്രീകുരുബക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ടിനിടയിൽ […]

ഏറ്റുമാനൂര്‍,കടുത്തുരുത്തി സ്റ്റേഷനുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ നന്ദുകുമാർ (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരുവര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂര്‍,കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ […]

കോട്ടയം ചിങ്ങവനത്ത് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ […]

പണം അടയ്ക്കുന്നതിനെ ചൊല്ലി വാക്ക് തർക്കം ; കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ ആക്രമണം: സംഭവത്തിൽ മൂന്നു പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം: കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി.ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി.ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത്(24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന് ജീവനക്കാരനുമായി പണം അടയ്ക്കുന്നതിനെ […]

തകരാറുകൾ പരിഹരിച്ച് ആകാശപാത പണിയാൻ സാധിക്കുമോ? മാർച്ച് 03 നകം സർക്കാർ വ്യക്തമായ മറുപടി നൽകണം. ഹൈക്കോടതി; കോട്ടയത്തെ ആകാശപാതയ്ക്ക് പല ഭാഗത്തും ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട് ; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ

  കോട്ടയം: ആകാശപാതയ്ക്ക് പല ഭാഗത്തും ബലക്ഷയമെന്നുള്ള ഐഐടി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിശോധിച്ചു. തുടർന്ന് തകരാറുകൾ പരിഹരിച്ച് ആകാശപാത പണി പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന് മാർച്ച് 03 നകം സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എട്ട് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം. അല്ലങ്കിൽ പൊളിച്ച് കളയണം ഈ അവശ്യം ഉന്നയിച്ച് 2022 ലാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ […]

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം; ഫെബ്രുവരി 20ന് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ ഫെബ്രുവരി 20ന് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം മുൻനിശ്ചയിച്ച പൊതു പരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണ്. ഇതിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കർക്കെതിരേയും മാത്യു കുഴൽനാടൻ വിമർശനമുന്നയിച്ചത്. 1000 കോടിക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകി. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസിന്റെ കാലത്തു കരി മണൽ പാട്ടം പൊതു മേഖലയിൽ മാത്രമാക്കി. സിഎംആർഎല്ലിനു […]

കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും: 25 – ന് ആറാട്ട്:

  സ്വന്തം ലേഖകൻ കിടങ്ങൂര്‍ : കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും. തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി വാരിക്കാട് നാരായണന്‍ ശ്രീനേഷിന്റെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 25നാണ് ആറാട്ട്. 16ന് രാവിലെ 9ന് കൊടിക്കയര്‍, കൊടുക്കൂറ സമര്‍പ്പണം, വടക്കുംതേവര്‍ക്ക് കളഭാഭിഷേകം. വൈകിട്ട് ആറിന് തിരുവാതിര, 6.30ന് തിരുവരങ്ങ് ഉദ്ഘാടനം, ക്ഷേത്രം ഊരാളന്‍ കൊങ്ങോര്‍പള്ളി ദാമോദരന്‍ നമ്പൂതിരിയും സീരിയല്‍ താരം ശ്യാം എസ്. നമ്പൂതിരിയും ചേര്‍ന്ന് തിരി തെളിയിക്കും. 6.30ന് ഭക്തിഗാന തരംഗിണി. 9ന് കൊടിയേറ്റ്, 9.15ന് ഭരതനാട്യം, […]