ഉമ്മ” ഹിറ്റായതോടെ തയ്യൽക്കടക്കാരനെ ഉദയാ സ്റ്റുഡിയോയിൽ നിന്ന് വിട്ടില്ല: ഇദ്ദേഹമാണ് പിന്നീട് വടക്കൻ പാട്ട്കഥകളിലെല്ലാം തിരക്കഥ രചിച്ചത്. ആരായിരിക്കാം ആ തയ്യൽ കടക്കാരൻ:

ഉമ്മ” ഹിറ്റായതോടെ തയ്യൽക്കടക്കാരനെ ഉദയാ സ്റ്റുഡിയോയിൽ നിന്ന് വിട്ടില്ല: ഇദ്ദേഹമാണ് പിന്നീട് വടക്കൻ പാട്ട്കഥകളിലെല്ലാം തിരക്കഥ രചിച്ചത്. ആരായിരിക്കാം ആ തയ്യൽ കടക്കാരൻ:

സ്വന്തം ലേഖകൻ

കോട്ടയം: ജനശ്രദ്ധ നേടിയ കഥകൾ , നാടകങ്ങൾ, ചരിത്രങ്ങൾ, സമകാലിക സംഭവങ്ങൾ, കവിതകൾ, നോവലുകൾ എല്ലാം തെരഞ്ഞുപിടിച്ച് ചലച്ചിത്രങ്ങളാക്കി വമ്പൻ വിജയമാക്കുന്നതിൽ എന്നും വളരെ ശ്രദ്ധാലുവായിരുന്നു ഉദയായുടെ ജീവാത്മാവായിരുന്ന കുഞ്ചാക്കോ മുതലാളി.
മുസ്ലിം സമുദായത്തിൽ

നിന്നുള്ള ഒരു വ്യത്യസ്ത കഥ ചലച്ചിത്രമാക്കിയാൽ വിജയിക്കും എന്നുള്ള കണക്കുകൂട്ടലിലാണ് വായനക്കാരെ വളരെയധികം ആകർഷിച്ച മൊയ്തു പടിയത്തിന്റെ
” ഉമ്മ “എന്ന നോവൽ സിനിമയാക്കാൻ ഉദയ തീരുമാനിച്ചത് .
രണ്ടു മൂന്നു പേർ തിരക്കഥയെഴുതിയെങ്കിലും കുഞ്ചാക്കോയ്ക്ക് അതൊന്നും ബോധിച്ചില്ല.
അപ്പോഴാണ് ആലപ്പുഴ കാഞ്ഞിരംചിറയിൽ തയ്യൽക്കട നടത്തുന്ന ഒരു നാടകകൃത്തിനെക്കുറിച്ച് കുഞ്ചാക്കോയോട് ആരോ പറയുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ കുഞ്ചാക്കോ കാർ അയച്ച് അദ്ദേഹത്തെ വരുത്തി. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന
ആ എഴുത്തുകാരൻ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നാടകങ്ങളും ബാലേകളും
മറ്റും എഴുതിയിരുന്നു. തിരക്കഥയൊന്നും എഴുതി പരിചയമില്ല .
എങ്കിലും നാടക രചനയുടെ പിൻബലത്തിൽ ഉമ്മയുടെ തിരക്കഥ കണ്ണുമടച്ച് നാല് അദ്ധ്യായങ്ങൾ എഴുതി കൊടുത്തു. കുഞ്ചാക്കോയ്ക്ക് ആ തിരക്കഥ വളരെ ഇഷ്ടമായി . അങ്ങനെ
“ഉമ്മ “എന്ന ചലച്ചിത്രം 1960-ൽ തിയേറ്ററുകളിലെത്തുന്നു.
പടം സൂപ്പർ ഹിറ്റായതോടെ നാടകകൃത്തിനെ കുഞ്ചാക്കോ പിന്നെ തയ്യൽ പണിക്ക് വിട്ടില്ല. ഉദയാ സ്റ്റുഡിയോവിൽ മാസ ശമ്പളത്തോടെ
“അയാൾ കഥയെഴുതി ” ത്തുടങ്ങി. കുഞ്ചാക്കോയുടെ സന്തത സഹചാരിയായി 40-ലധികം ചിത്രങ്ങൾക്ക് കഥയെഴുതി വമ്പൻ വിജയങ്ങൾ കൊയ്തെടുത്ത ആ നാടകകൃത്താണ് ഉദയാ സിനിമകളുടെ പ്രത്യേകിച്ച് വടക്കൻ പാട്ട് ചിത്രങ്ങളുടെ ടൈറ്റിലിൽ തെളിഞ്ഞു വരാറുള്ള
“ശാരംഗപാണി ” .

വടക്കൻ പാട്ടുകളിലുള്ള അഗാധപാണ്ഡിത്യമായിരുന്നു ശാരംഗപാണിയുടെ തലവര മാറ്റിയെഴുതിയത് .
ഉണ്ണിയാർച്ച , പാലാട്ട് കോമൻ , ആരോമലുണ്ണി , കടത്തനാട്ടുമാക്കം, കണ്ണപ്പനുണ്ണി , തുമ്പോലാർച്ച , കടത്തനാടൻ അമ്പാടി , പാലാട്ട് കുഞ്ഞിക്കണ്ണൻ, തേനരുവി ,
പോസ്റ്റ്‌മാനെ കാണാനില്ല ,
നീലപൊന്മാൻ , ചീനവല തുടങ്ങിയ ഉദയായുടെ ഒട്ടുമിക്ക ചിത്രങ്ങളും ശാരംഗപാണിയുടെ തൂലികയിലൂടെയാണ് അഭ്രപാളികളിലെത്തിയത്.
2011 ഫെബ്രുവരി 2 – ന് അന്തരിച്ച ശാരംഗപാണിയുടെ ചരമവാർഷികദിനമാണിന്ന്.
അതിനാൽ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാനായി ശാരംഗപാണി കഥയെഴുതിയ ഏതാനും ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒന്ന് ഓർത്തെടുക്കുകയാണ്.
ഉദയായുടെ ഒട്ടുമിക്ക ചിത്രങ്ങളിലും വയലാർ ദേവരാജൻ ടീമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്നത്.
“മുത്തുമണി
പളുങ്കു വെള്ളം ….. ”

(യേശുദാസ് – ആരോമലുണ്ണി ) “ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ….. ”
(രചന പി ഭാസ്കരൻ – ആലാപനം യേശുദാസ് – ചിത്രം കടത്തനാട്ട് മാക്കം )
” ഈശ്വരൻ ഹിന്ദുവല്ലാ
ഇസ്ലാമല്ല ക്രിസ്ത്യാനിയല്ലാ…”
(യേശുദാസ് – പോസ്റ്റ്മാനെ കാണ്മാനില്ല )
“പർവ്വതനന്ദിനി നീ താമസിക്കും ….. ”
(യേശുദാസ് – തേനരുവി )
“കദളിവാഴക്കയ്യിലിരുന്ന് ….. ”
( ഉമ്മ – പി ഭാസ്കരൻ – ബാബുരാജ് – ജിക്കി)
” പൂന്തുറയിലരയന്റെ പൊന്നരയത്തി …… ”
(വയലാർ – അർജുനൻ – പി സുശീല ചിത്രം ചീനവല)
“ചന്ദനപ്പല്ലക്കിൽ വീട്
കാണാൻ വന്ന ….. ”
( പാലാട്ടുകോമൻ – വയലാർ ബാബുരാജ് – എ .എം. രാജാ, പി.സുശീല )
“മാനത്തെ മഴമുകിൽമാലകളേ ….. ”
(കണ്ണപ്പനുണ്ണി
പി ഭാസ്ക്കരൻ – കെ രാഘവൻ – പി സുശീല )
“കാട് കറുത്ത കാട് ….. ”

(ചിത്രം നീലപൊന്മാൻ – വയലാർ – സലിൽ ചൗധരി – യേശുദാസ്) എന്നീ ഗാനങ്ങളെല്ലാം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ ഗാനശിൽപ്പികളെ മാത്രമല്ല അവർക്ക് അതിന് അവസരമൊരുക്കി കൊടുത്ത ഭാവനാസമ്പന്നനായ എഴുത്തുകാരനെകൂടി ഓർക്കേണ്ടത് എഴുത്തുകാരനോടുള്ള ആദരവും
കാവ്യനീതിയും മാത്രം .