പാലായിൽ ആക്രി സാധനങ്ങൾ മോഷ്ടിച്ചു; വള്ളിച്ചിറ സ്വദേശി അറസ്റ്റിൽ

പാലായിൽ ആക്രി സാധനങ്ങൾ മോഷ്ടിച്ചു; വള്ളിച്ചിറ സ്വദേശി അറസ്റ്റിൽ

പാലാ: ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാൽ വീട്ടിൽ സാജു ജോസഫ് (46) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കുടക്കച്ചിറ സ്വദേശിയുടെ വീടിന്റെ മുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, പിവിസി പൈപ്പ് മുതലായ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ 2022ൽ അയൽവാസിയുടെ ആടിനെ മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.