ക്രിസ്മസ് ബമ്പർ 20 കോടി ലഭിച്ച ഭാഗ്യവാൻ പോണ്ടിച്ചേരി സ്വദേശി: ടിക്കറ്റെടുത്തത് ശബരിമലയിൽ പോകാൻ വന്നപ്പോൾ:

ക്രിസ്മസ് ബമ്പർ 20 കോടി ലഭിച്ച ഭാഗ്യവാൻ പോണ്ടിച്ചേരി സ്വദേശി: ടിക്കറ്റെടുത്തത് ശബരിമലയിൽ പോകാൻ വന്നപ്പോൾ:

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിസ്മസ് – പുതുവര്‍ഷ ബമ്പര്‍ നേടിയ ഇരുപതുകോടിയുടെ മഹാഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്.

ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്.

പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാന ലഭിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്പര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബമ്പര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്മസ് ബമ്പറിനുണ്ടായിരുന്നു