നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം :

നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം :

 

സ്വന്തം ലേഖകൻ
കോഴിക്കോട് : നാദാപുരം വളയത്തിനു സമീപം നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൊമ്മാട്ടുപൊയിലിൽ ഇന്നു രാവിലെ 10.30നാണ് അപകടം ഉണ്ടായത്.

വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്.

ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.